കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നല്‍കുന്നു: മുഖ്യമന്ത്രി

കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്ന് പോയ ഒരു കേന്ദ്രമന്ത്രി പുങ്കവന്‍ കള്ളക്കണക്കുകള്‍ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രതിപക്ഷത്തിനും കേന്ദ്രമന്ത്രി വി മുരളീധരനും എതിരെ രൂക്ഷ വിമര്‍ശനവുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

കേരളത്തെ ഏതു വിധേനയും ശ്വാസം മുട്ടിക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ അതിനു പരോക്ഷ പിന്തുണയാണ് പ്രതിപക്ഷം നല്‍കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേന്ദ്രം സംസ്ഥാനത്തിന്റെ കടമെടുക്കല്‍ വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതികരിക്കാന്‍ സമയം ആയിട്ടില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് പ്രതികരിക്കുക എന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തില്‍നിന്ന് പോയ ഒരു കേന്ദ്രമന്ത്രി പൂങ്കവന്‍ സംസ്ഥാനത്തിനെതിരെ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കേരളത്തിനെതിരെ എന്തെല്ലാം ചെയ്യാമെന്നാണ് ഈ മന്ത്രി പുങ്കവന്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനെതിരായ നീക്കങ്ങളില്‍ ചില മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് എന്തിനാണ് ഇത്ര നിശബ്ദതയെന്നും മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News