കോണ്‍ഗ്രസിന്‍റെ ആവശ്യം ബിജെപി സന്തോഷത്തോടെ നടപ്പാക്കുന്നു, വര്‍ഗീയതയ്ക്കെതിരായ ശബ്ദത്തിന് എല്‍ഡിഎഫ് വരണം: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ട്കെട്ട് ഉണ്ടെന്നും അതാണ് പാര്‍ലമെന്‍റില്‍ സംഘപരിവാറിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ശബ്ദിക്കാത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ പരാജയപ്പെടുത്തി ഇവിടുന്ന് ജനം പറഞ്ഞയച്ചവര്‍ ജനങ്ങളാഗ്രഹിച്ച കാര്യം നടപ്പാക്കാന്‍ പ്രാപ്തരല്ല എന്നുള്ളതാണ് കാണുന്നത്. എന്തുകൊണ്ട് അവര്‍ക്കതിന് ക‍ഴിഞ്ഞില്ല? മതനിരപേക്ഷതയുടെ സംരക്ഷകരാകണമെന്നുണ്ടെങ്കില്‍ വര്‍ഗീയതയോട് വിട്ടുവീ‍ഴ്ച ചെയ്യുന്ന മനസുണ്ടാകരുത്. ഇവിടുന്ന് പോയവര്‍ വര്‍ഗീയതയോട് വിട്ടുവീ‍ഴ്ച ചെയ്തുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ ഒരേ വിഷയം വാക്കുകള്‍ക്ക് പോലും വ്യത്യാസമില്ലാതെ അവതരിപ്പിക്കുന്നത് നാം കണ്ടിട്ടുണ്ട്.  രാവിലെ ഒരു കൂട്ടര്‍ പറയുന്നത് ഉച്ചയ്ക്ക് മറ്റൊരു കൂട്ടര്‍ പറയുന്നു. കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്‍റിനെതിരെ ആകാംവുന്നതില്ലാം ചെയ്യാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിനായി കേന്ദ്ര ഏജന്‍സിക‍ളെ രംഗത്തിറക്കുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ കോണ്‍ഗ്രസ് വിചാരിച്ചാല്‍ ഇതിന് ക‍ഴിയില്ല.  അതുകൊണ്ട് ബിജെപിയുടെ സഹായം തേടി. ബിജെപി നല്ല സന്തോഷത്തോടെ കോണ്‍ഗ്രസിന്‍റെ ആവശ്യം അംഗീകരിച്ച് നടപടികള്‍ ആരംഭിച്ചു. ഈ ബന്ധങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് പാര്‍ലമെന്‍റില്‍ ബിജെപിക്കെതിരെ എങ്ങനെ സംസാരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: രാജസ്ഥാനിൽ സഹപാഠികളായ 4ആൺകുട്ടികൾ ചേർന്ന് പെൺകുട്ടികളെ പീഡിപ്പിച്ചു; 16 വയസുള്ള രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്തു

സാധാരണ ഗതിയില്‍ കേരളത്തിന്‍റെ ശബ്ദം ഉച്ഛസ്ഥായിയില്‍ പാര്‍ലമെന്‍റില്‍ മു‍ഴങ്ങും. കാരണം ഈ നാട് മതനിരപേക്ഷതയുടെ വിളനിലമാണ്, ആ നാട് സ്വാഭാവികമായി വര്‍ഗീയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ശക്തമായി പ്രതികരിക്കും. ബിജെപിയെ പരാജയപ്പെടുത്തി ഇവിടുന്ന് ജനം പറഞ്ഞയവര്‍ ജനങ്ങളാഗ്രഹിച്ച കാര്യം നടപ്പാക്കാന്‍ പ്രാപ്തരായോ. എന്തുകൊണ്ട് അവര്‍ക്കതിന് ക‍ഴിഞ്ഞില്ല.. സംഘപരിവാര്‍ മനസുണ്ടാകരുത്. മതനിരപേക്ഷതയുടെ സംരക്ഷകരാകണമെന്നുണ്ടെങ്കില്‍ വര്‍ഗീയതയോട് വിട്ടുവീ‍ഴ്ച ചെയ്യുന്ന മനസുണ്ടാകരുത്. ഇവിടുന്ന് പോയവര്‍ വര്‍ഗീയതയോട് വിട്ടുവീ‍ഴ്ച ചെയ്തു.

നേരത്തെ പാര്‍ലമെന്‍റില്‍ വര്‍ഗീയതയ്ക്കെതിരായ ശബ്ദം പാര്‍ലമെന്‍റി ഉയര്‍ന്നിരുന്നു. അത് ഇടതുപക്ഷത്തിന്‍റെ ശബ്ദമായിരുന്നു. എല്‍ഡിഎഫ് വിജയിച്ചാല്‍ മാത്രമെ വര്‍ഗീയതയ്ക്കെതിരായ കേരളത്തിന്‍റെ ശബ്ദം പാര്‍ലമെന്‍റില്‍ മു‍ഴങ്ങുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കരുവന്നൂര്‍ ബാങ്കില്‍ കുടിശ്ശിക നിവാരണത്തിന് ഒറ്റ തവണ തീര്‍പ്പാക്കല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News