കോൺഗ്രസിൽ ഇന്ന് കാണുന്ന ആളിനെ നാളെ കാണില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കോൺഗ്രസിൽ നിന്നുള്ളവർ ബിജെപിയിലേക്ക് പോയത്. കോൺഗ്രസ് നേതൃ നിലയിൽ നിന്ന് ലജ്ജാകരമായ നടപടിയാണ് ഉണ്ടാകുന്നത്. കെ സി വേണുഗോപാലിൻറെ സ്ഥാനാർത്ഥിത്വത്തിൽ അദ്ദേഹം സ്വീകരിച്ച നിലപാട് വിവേകപൂർണ്ണമാണോ എന്നും അദ്ദേഹം ചോദിച്ചു.
Also Read: പൗരത്വ നിയമ ഭേദഗതി; കുറ്റകരമായ മൗനമാണ് കോൺഗ്രസ് വച്ചുപുലർത്തുന്നത്: മുഖ്യമന്ത്രി
അദ്ദേഹം ഇവിടെ ജയിച്ചാൽ അതിൻറെ ആനുകൂല്യം ലഭിക്കുക ബിജെപിക്ക് ആണ്. അങ്ങനെയൊരു അവസ്ഥയുണ്ടാക്കാൻ പാടുണ്ടോ. ജനങ്ങൾ അതിന് കൃത്യമായ മറുപടി നൽകും. തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. അതിൽ എൽഡിഎഫ് മികച്ച വിജയം കൈവരിക്കും. ബിജെപി മൂന്നാം സ്ഥാനത്ത് പോകും. കോൺഗ്രസും ലീഗും യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള നീക്കം അവർ നടത്തുന്നുണ്ട്. അത് നടത്തട്ടെ. പക്ഷേ ഇത്തവണ അവർ വല്ലാതെ പുറകോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here