കോണ്‍ഗ്രസിന്റെ മനസ് ബിജെപിക്കൊപ്പം: മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കുകളെ മറികടന്ന് നിരവധി പേര്‍ നവകേരള സദസിന്റെ ഭാഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് കേന്ദ്രത്തിന്റെ വിവേചനം തുറന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. കോണ്‍ഗ്രസിന്റെ മനസ് ബി.ജെ.പിക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണവേട്ട; പിടികൂടിയത് 26 ലക്ഷം രൂപ

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ഞെരുക്കുകയാണ്. ഇത് തുറന്ന് പറയാതെ ബി.ജെ.പിയുടെ മനസിനൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച നേട്ടം മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ക്രിസ്തുമസിന് അരി വിതരണം മുടങ്ങുമെന്ന് മാധ്യമങ്ങള്‍ വ്യാജപ്രചരണം അഴിച്ച് വിടുകയാണെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

Also Read : സര്‍വീസ് കമ്പനികള്‍ തയ്യാറായാല്‍ ജനുവരിയില്‍ വിദേശത്തേക്ക് ആദ്യ യാത്രാ കപ്പല്‍: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന സാമ്പത്തിക വിവേചനം മന്ത്രി സജി ചെറിയാന്‍ അക്കമിട്ടു നിരത്തി. പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടിലെ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പതിനായിരങ്ങളാണ് ജനസദസിനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News