ഏക സിവിൽ കോഡില്‍ ഒളിച്ചോട്ടം, സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ് മടിക്കുന്നു: മുഖ്യമന്ത്രി

ഏക സിവിൽ കോഡ് വിഷയത്തിൽ കൃത്യമായി ഒരു നിലപാട് ഇതുവരെ വ്യക്തമാക്കാത്ത കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏക സിവിൽ കോഡ് വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സി പി ഐ എമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസിന്‍റെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന് ദേശീയ തലത്തിൽ വ്യക്തമായ നിലപാടും നയവുമുണ്ടോയെന്നും  ഉണ്ടെങ്കിൽ അതെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഹിമാചൽ മന്ത്രികൂടിയായ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ് ഏകസിവിൽ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. കോൺഗ്രസിന്‍റെ ഔദ്യോഗിക നിലപാട് അതിൽ നിന്ന് വ്യത്യസ്തമാണോയെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

ALSO READ: മണിപ്പൂരിലെ കലാപബാധിതരെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് ഇടതുപക്ഷ എം പിമാര്‍

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപിയെ എതിർക്കുന്നതിലപ്പുറം രാജ്യത്തിന്‍റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങളിൽ സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ് മടിക്കുകയാണ്. ദില്ലി സംസ്‌ഥാന സർക്കാരിനനുകൂലമായ സുപ്രീം കോടതി വിധി അസാധുവാക്കാൻ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധ ഓർഡിനൻസിനെ കോൺഗ്രസ്സ് ഫലത്തിൽ അനുകൂലിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഭരണഘടനാ തത്വങ്ങളെപ്പോലും അട്ടിമറിക്കാൻ മടിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘപരിവാർ ഈ ഓർഡിനൻസിലൂടെ നടത്തിയത്. എന്നാൽ ദില്ലി സർക്കാരിനെതിരെ നിലപാടെടുക്കാനാണ് കോൺഗ്രസിന്‍റെ ദില്ലി, പഞ്ചാബ് ഘടകങ്ങൾ തീരുമാനിച്ചത്. ദേശീയ നേതൃത്വവും ദില്ലിയിലെ ആം ആദ്മി സർക്കാരിന് പിന്തുണ നൽകാൻ തയ്യാറായില്ല. ഏക സിവിൽ കോഡ് വിഷയത്തിലും ഇതേ വഞ്ചനാപരമായ നിലപാടാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ALSO READ: പാര്‍ട്ടി വിട്ടവര്‍ക്ക് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്ന് ശരദ് പവാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News