ജനാധിപത്യ പ്രക്രിയയില്ലാത്ത ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് : മുഖ്യമന്ത്രി

ജനാധിപത്യ പ്രക്രിയ ഇല്ലാത്ത ജനാധിപത്യ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറവൂരില്‍ നടന്ന നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലെ ജനപങ്കാളിത്തം നവകേരളസദസിനെ ജനങ്ങള്‍ സ്വീകരിച്ചതിന് തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിലെത്തരുതെന്ന ബഹിഷ്‌കരണം പറയേണ്ടത് യുഡിഎഫ് കണ്‍വീനറാണ് എന്നാല്‍ ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: മരംമുറിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം; അയല്‍ക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി ടി.വി താരം

ഒരുതരം പ്രത്യേക മനോഭാവമാണ് കോണ്‍ഗ്രസിന്റേത്. കേന്ദ്ര ഏജന്‍സികളെ വച്ച് നടത്തിയ വൃത്തികേടുകള്‍ക്ക് ജനങ്ങളാണ് മറുപടി നല്‍കിയത്. അതുപോലെ തന്നെ പ്രതിപക്ഷ നേതാവിന്റെ ബഹിഷ്‌കരണം ജനങ്ങള്‍ തള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂരിലെ ജനങ്ങളില്‍ വിശ്വാസമുണ്ട്. അതുകൊണ്ടാണ് പറവൂരില്‍ കാണാമെന്ന് പറഞ്ഞതെന്നും ഓര്‍മിപ്പിച്ച മുഖ്യമന്ത്രി പറവൂരിലെ നവകേരള സദസിനെത്തിയ ജനത്തിന് നന്ദി പറയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News