മുഖാമുഖം പരിപാടിക്കെതിരെ മനോരമയുടെ വ്യാജവാർത്ത; ജനങ്ങൾ വിവേചനബുദ്ധി ഉപയോഗിക്കുമെന്ന് മാധ്യമങ്ങൾ മനസിലാക്കണം: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കെതിരെ മലയാള മനോരമ നൽകിയ വ്യാജവാർത്തയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. ‘മുഖ്യമന്ത്രിയുടെ മുഖാമുഖം: ആളെക്കൂട്ടാൻ പെടാപാട്’ എന്നാണ് ഇന്നത്തെ മലയാള മനോരമയിൽ വാർത്ത നൽകിയിരുന്നത്. ആളെക്കൂട്ടാനല്ല ആളെക്കുറക്കാനാണ്‌ പാടുപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: കുറുക്കന്റെ കൂട്ടിൽ അകപ്പെട്ട കോഴിയെപോലെയാണ് യുഡിഎഫിൽ ലീഗിന്റെ അവസ്ഥ: എം വി ജയരാജൻ

മാധ്യങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങൾ കാര്യങ്ങളെ കാണുന്നത്. വിവേചന ബുദ്ധി ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം. എന്തെല്ലാം എഴുതിയിട്ടും ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞദിവസം എറണാകുളത്ത് നവകേരള സ്ത്രീ സദസുമായി ബന്ധപ്പെട്ടു നടന്ന മുഖാമുഖം പരിപാടിയിൽ ആളെക്കൂട്ടാൻ പാടുപെടുന്നുവെന്നാണ് മനോരമ നൽകിയ വ്യാജവാർത്ത.

Also Read: പെട്ടെന്ന് കീഴടക്കാമെന്ന പുടിന്റെ വ്യാമോഹം നടന്നില്ല; കടന്നുപോയ രണ്ടുവര്‍ഷങ്ങളിലെ ഉക്രൈയ്ന്‍ ചെറുത്തുനില്‍പ്പ്

എന്നാൽ ഇത് തെറ്റാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജില്ലകളിൽ നടക്കുന്ന മുഖാമുഖം പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് കണ്ടുവരുന്നത്. യുവാക്കളോടും വിവിധ തുറകളിലുള്ളവരോടും മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുന്നു എന്ന വേറിട്ട ആശയം ജനങ്ങൾ ഒരേമനസോടെ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മനോരമയുടെ ഈ വ്യാജവാർത്ത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News