കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ഉപകരിക്കണമെന്ന ലക്ഷ്യമാണ് സര്‍ക്കാരിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനെ ദുര്‍ബലപ്പെടുത്താന്‍ എന്തൊക്കെ ശ്രമമുണ്ടായാലും സര്‍ക്കാര്‍ പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി അവഗണിക്കുമ്പോഴും കേരളം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ തൊഴിലുറപ്പ്-ട്രെബല്‍ പ്ലസ് പദ്ധതിയില്‍ ഏറ്റവും തൊഴില്‍ ദിനങ്ങള്‍ നല്‍കിയ തദ്ദേശസ്ഥപാനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു, എംഎല്‍എമാരായ ഒ.എസ്.അംബിക, വി.ജോയ്, വി.ശശി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍ തുടങ്ങി ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here