കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാടാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ പങ്കുവെച്ച കുറിപ്പ് വായിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷാംശം ഉള്ളവര്‍ അതിങ്ങനെ ചീറ്റി കൊണ്ടിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ വീക്ഷണത്തോടെയുള്ള നിലപാട്. മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന ആള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണനിലയിലെ ആദരവ് കാണിക്കണം.
Also Read : കളമശ്ശേരി സ്ഫോടനം; പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും; മന്ത്രി പി രാജീവ്
ഗൗരവമായ സംഭവത്തില്‍ നേരത്തെ തന്നെ പ്രത്യേക നിലപാട് എടുത്ത് പ്രത്യേകമായി ചിലരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണരീതികളാണ് ഈ വിഭാഗം സ്വീകരിച്ചത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്. ആ വര്‍ഗീയ നിലപാടിനൊപ്പമല്ല കേരളം. എല്ലാവര്‍ഗീയതയ്ക്കും എതിരായ നിലപാടാണ് കേരളം സ്വീകരിച്ചത്.
ആര് തെറ്റുചെയ്താലും കുറ്റവാളി രക്ഷപ്പെടില്ലെന്ന ഉറപ്പുവരുത്തുന്ന അന്വേഷണസംവിധാനമാണ് ഒരുക്കിയത്. പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടാനും പ്രത്യേക മാനം കല്‍പ്പിക്കാനും തയ്യാറാവുന്നത് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കുറ്റവാളിയോ കുറ്റവാളികളോ രക്ഷപ്പെടില്ലെന്ന തരത്തിലുള്ള നടപടികളുമായാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
അതേസമയം കളമശ്ശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ പരുക്കേറ്റ് 41 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും അഞ്ച് പേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരുക്കേറ്റ നാല് പേരെ ഡിസ്ചാർജ് ചെയ്‌തെന്നും 17 പേര്‍ ഐസിയുവില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:കളമശ്ശേരി സ്ഫോടനം; ആശുപത്രിയിൽ എത്തുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
കുറ്റവാളികൾ ആരായാലും രക്ഷപ്പെടില്ലെന്നും സംഭവത്തില്‍ അന്വേഷണ ചുമതല ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്കാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളെല്ലാം അന്വേഷണത്തില്‍ തെളിയേണ്ടതാണെന്നും നിയമപരമായ കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ നടക്കുമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ALSO READ:കളമശ്ശേരി സ്ഫോടനം; ആശുപത്രിയിൽ എത്തുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി
തെറ്റായ പ്രചാരണം ആര് നടത്തിയാലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ചിലർ പ്രത്യേക ലക്ഷ്യം വെച്ച് വ്യാജ പ്രചാരണം നടത്തുന്നുവെന്നും വര്‍ഗീയതയ്‌ക്കെതിരായ നിലപാടാണ് കേരളം എന്നും സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ മാധ്യമപ്രവർത്തകർ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here