കേരളത്തിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നവരാണ്; അവര്‍ക്കൊപ്പം സര്‍ക്കാരുണ്ട്: മുഖ്യമന്ത്രി

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ നിരാശ മാറ്റി പകരം പ്രതീക്ഷ കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് സര്‍ക്കാര്‍ 600 രൂപ പെന്‍ഷന്‍ കൃത്യമായി കൊടുത്തില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ നാടിനെ പിന്നോട്ടടിപ്പിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കള്ളപ്രചാരണങ്ങളെ തള്ളിയാണ് ജനങ്ങള്‍ എല്‍ഡിഎഫിന് തുടര്‍ ഭരണം നല്‍കിയത്. ജനങ്ങള്‍ക്ക് ഇപ്പോള്‍ ഓഫീസുകളില്‍ കയറിയിറങ്ങി സമയം കളയേണ്ടതില്ലെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിലൊക്കെ ചില പ്രത്യേക മനസ്ഥിതിക്കാര്‍ക്ക് വിയോജിപ്പുണ്ടാകും. കാരണം ഒന്നും നടക്കരുതെന്നാണ് അവരുടെ ആഗ്രഹം.

കേരളത്തിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം നടത്താനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഒപ്പമുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കണ്ണൂര്‍ എസ് എന്‍ പുരത്ത് ഇ എം എസ് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News