“എൽഡിഎഫിന് സീറ്റ് കുറഞ്ഞത്കൊണ്ട് സംസ്ഥാന സർക്കാർ രാജിവെയ്ക്കണമെന്ന് യുഡിഎഫ് പറയുന്നതിലെ യുക്തിയെന്ത്?”; മുഖ്യമന്ത്രി

ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സീറ്റ് കുറഞ്ഞത്കൊണ്ട് സംസ്ഥാന സർക്കാർ രാജിവെയ്ക്കണമെന്ന് യുഡിഎഫ് പറയുന്നതിലെ യുക്തിയെന്ത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോദി ഭരണം അവസാനാപ്പിക്കണമെന്ന് ആഗ്രഹിച്ചാണ് കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് കൂടുതലായി വോട്ട് ചെയ്തത് എന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ജനങ്ങൾക്ക് ഇടതു പക്ഷത്തോട് വിയോജിപ്പില്ല, യുഡിഎഫ് തൽക്കാലം ജയിച്ചത് കൊണ്ട് ഞങ്ങൾ വല്ലാതെ വേവലാതിപ്പെടുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:ദില്ലിയിൽ ഉഷ്ണതരംഗത്തിനും ജലപ്രതിസന്ധിക്കും ഇടയിൽ വൻ വൈദ്യുതി മുടക്കം; വലഞ്ഞ് ജനങ്ങൾ

‘നിങ്ങളും ഞങ്ങളും ഗൗരവത്തോടെ കാണേണ്ടത് എങ്ങനെ ബിജെപി ഒരു മണ്ഡലത്തിൽ ജയിച്ചു എന്നതാണ്. അത് ഗൗരവത്തോടെ കാണണം. മോദി എങ്ങനെയും അധികാരത്തിൽ നിന്ന് ഒഴിയണം. അതാണ് ആളുകൾ ചിന്തിച്ചത്. യുഡിഎഫിന് വിജയം ഉണ്ടായി, പക്ഷേ വിജയം ഉണ്ടായ നിങ്ങൾക്ക് എങ്ങനെ വോട്ട് കുറഞ്ഞു എന്ന് പരിശോധിക്കണം. 2019-നേക്കാൾ 6 ലക്ഷത്തോളം വോട്ടുകളാണ് യുഡിഎഫിന് കുറഞ്ഞത്.

Also read:‘ബിജെപി മുഖ്യശത്രുവായി കാണുന്നത് ഇടതുപക്ഷത്തെ’: മുഖ്യമന്ത്രി

തൃശൂരിലെ വോട്ടിംഗ് നില ഗൗരവമായി കാണണം.തൃശൂരിൽ എങ്ങനെയാണ് ബിജെപിക്ക് വിജയിക്കാനായത്.10% ത്തോളം വോട്ട് യുഡിഎഫിന് കുറഞ്ഞു. കണക്കുകൾ നിരത്തുമ്പോൾ യുഡിഎഫിന് അസ്വസ്ഥത വേണ്ട. തിരുവനന്തപുരത്ത് ശശി തരൂരിന്റെ വിജയവും തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം ഒരുപോലെയല്ല കാണേണ്ടത്. ശരിയായ വിലയിരുത്തൽ നടത്താൻ യുഡിഎഫ് തയ്യാറാകണം’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News