മോനെ കണ്ടിട്ട് എത്ര നാളായി ഒന്ന് കെട്ടിപ്പിടിക്കട്ടേയെന്ന് അലിയുമ്മ; ആശ്ലേഷിച്ച് പിണറായി വിജയന്‍

പിണറായി കളരി ആന്‍ഡ് ആയുര്‍വ്വേദ ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടേക്കാണ് മാതൃ വാത്സല്യവുമായി അലിയുമ്മ എത്തിയത്. മോനെ കണ്ടിട്ട് എത്ര നാളായി ഒന്ന് കെട്ടിപ്പിടിക്കട്ടെ എന്നായിരുന്നു ആദ്യ ചോദ്യം. കുറേ നാളായല്ലോ ഉമ്മയെയും കണ്ടിട്ട് എന്ന മറുപടിയോടെ അലിയുമ്മയെ ആശ്ലേഷിച്ച് മുഖ്യമന്ത്രി കുശലാന്വേഷണങ്ങള്‍ തുടര്‍ന്നു.

വര്‍ഷങ്ങള്‍ നീണ്ട ഊഷ്മള ബന്ധമാണ് പിണറായിയും അലിയുമ്മയും തമ്മില്‍. മുഖ്യമന്ത്രി നാട്ടിലെത്തുമ്പോഴെല്ലാം അണ്ടല്ലൂര്‍ കടവ് സ്വദേശിനിയായ അലിയുമ്മ കാണാനെത്താറുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി നാട്ടിലെത്തിയപ്പോഴാണ് സ്‌നേഹവാത്സല്യവുമായി അലിയുമ്മ കാണാനെത്തിയത്.

READ MORE:ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം

മുഖ്യമന്ത്രിയോടൊപ്പമുള്ള അലിയുമ്മയുടെ സന്തോഷം നിറഞ്ഞ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകഴിഞ്ഞു.

READ MORE:ചന്ദ്രബാബു നായിഡുവിനെ കോടതിയില്‍ ഹാജരാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News