കേന്ദ്ര സര്‍ക്കാരിനെതിരായ ടി എന്‍ പ്രതാപന്റെ അടിയന്തിര പ്രമേയം നല്ല നീക്കമെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിനെതിരായ ടി എന്‍ പ്രതാപന്റെ അടിയന്തിര പ്രമേയം നല്ല നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ള തെറ്റ് തിരുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ അത് സ്വഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനോട് അനുബന്ധിച്ച് തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Also Read : കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക വയനാട്ടിലെ കര്‍ഷകരെ ദ്രോഹിക്കുന്നു; അതില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ല: ഇ പി ജയരാജന്‍

കേരളത്തോടുള്ള കേന്ദ്ര അവഗണനയെ പിന്തുണക്കുന്ന സമീപനമാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി മാര്‍ ഇതുവരെ സ്വീകരിച്ചു പോന്നത്. പ്രതാപന്റേത് നല്ല നീക്കമാണെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട്ടില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകും.
ഇടതുമുന്നണിക്കെതിരെയാണോ ബിജെപിക്ക് എതിരെയാണോ രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : ആരുടേയും കൈപ്പിടിയിലൊതുക്കാൻ കഴിയുന്നവരല്ല ജനങ്ങൾ: മുഖ്യമന്ത്രി

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ബിജെപിക്ക് തൃശൂരില്‍ അല്‍പം പോലും വിജയ സാധ്യതയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രനയങ്ങള്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നതായി മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്നാല്‍ കര്‍ഷക ക്ഷേമം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര വിഹിതം തടഞ്ഞുവച്ചപ്പോഴും കേന്ദ്ര വിഹിതം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News