“മാധ്യമമേഖലയിലെ ഫലപ്രദമായ ഇടപെടൽ, ഒരു വീഴ്ചയും ഇതുവരെ വരുത്തിയിട്ടില്ല”; കൈരളി ന്യൂസിനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി

മാധ്യമമേഖലയിൽ കൈരളി ന്യൂസിന്റേത് ഫലപ്രദമായ ഇടപെടലെന്ന് മുഖ്യമന്ത്രി. നവകേരള സദസുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ കൈരളി ന്യൂസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ ശരത്ചന്ദ്രനോടാണ് മുഖ്യമന്ത്രി കൈരളി ന്യൂസിനെ പ്രകീർത്തിച്ച് സംസാരിച്ചത്. നവകേരള സദസിൽ മന്ത്രിമാർ സഞ്ചരിക്കുന്ന ബസിൽ വച്ചായിരുന്നു അഭിമുഖം.

ALSO READ: കേരളത്തിന്റെ നേട്ടങ്ങള്‍ നവകേരളസദസില്‍; ഫോട്ടോ ഗ്യാലറി

എല്ലാ മാധ്യമങ്ങളും അതിരു വിട്ടു പ്രവർത്തിച്ചപ്പോഴും കൈരളിയുടെ ഭാഗത്തു നിന്നുണ്ടായത് അഭിനന്ദനാർഹമായ പ്രവർത്തനമാണ്. അത്തരം ഒരു മാധ്യമസ്ഥാപനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അങ്ങേയറ്റം ചാരിതാർഥ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കൂട്ടം ആളുകൾ കൂട്ടായെടുത്ത തീരുമാനത്തിൽ കൈരളിയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അസ്വസ്ഥതയല്ല, വാത്സല്യം; കണ്ണിൽ കൈതട്ടിയതിൽ ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ഫലപ്രദമായ ഇടപെടലും അതിന്റെ ഭാഗമായുള്ള പങ്ക് നിർവഹിക്കലും കൈരളിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. അക്കാര്യത്തിൽ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News