‘സിഎഎ ഞങ്ങൾക്ക് തെരഞ്ഞെടുപ്പ് ആയുധമല്ല, നാല് വർഷം മുൻപ് ഇതിനെതിരെ ശബ്ദിച്ചവരാണ് ഞങ്ങൾ’; മുഖ്യമന്ത്രി

പൗരത്വ നിയമവിഷയം ഞങ്ങൾ സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് എന്നാണ് ചിലർ പറയുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലുവർഷം മുമ്പ് തെരഞ്ഞെടുപ്പ് ആയിരുന്നില്ലല്ലോ, അന്നും ഞങ്ങൾ ഇതിനെതിരെ ശബ്ദിച്ചവരാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ആറ്റിങ്ങൽ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി ഈക്കാര്യം പറഞ്ഞത്.

Also read:ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ചിക്കന്‍ മപ്പാസ് സിംപിളായി വീട്ടിലുണ്ടാക്കിയാലോ ?

‘സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അടക്കം സമീപിച്ചിരുന്നു. കോൺഗ്രസ് അപ്പോഴും പ്രതികരണം ഇല്ല. ഒരു പാർട്ടി എന്ന നിലയിൽ പ്രതികരിക്കേണ്ടേ. എത്ര പരിഹാസ്യമാണ്. രാജ്യത്തുള്ള എല്ലാ വിഷയങ്ങളിലും പ്രതികരിച്ച രാഹുൽ ഗാന്ധിയും ഇതിൽ പ്രതികരിച്ചില്ല. അമ്മയുടെ പാർട്ടികൾ ഇറക്കിയ പ്രകടനപത്രിയിൽ പൗരത്വ നിയമത്തിനെതിരെ പറഞ്ഞു.എന്നാൽ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ മിണ്ടാട്ടമില്ല.

Also read:വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റുകള്‍ അവസാനിക്കുന്നില്ല; പുത്തന്‍ ഫീച്ചര്‍ ഇതാണ്, ഉടന്‍ പ്രതീക്ഷിക്കാം!

ഇതേക്കുറിച്ച് പറഞ്ഞപ്പോൾ എട്ടാം പേജ് നോക്കാൻ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ ഉപദേശം. പൗരത്വ നിയമഭേദഗതി എന്ന ഒരു കാര്യമേ ആ പേജിൽ ഇല്ല. എത്രമാത്രം വസ്തുത വിരുദ്ധമായ കാര്യമാണ് പറയുന്നത്. എങ്ങനെയാണ് സംഘപരിവാർ മനസ്സ് ഇവർക്ക് വരുന്നത്’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News