ആഘോഷങ്ങളില്ലാതെ മുഖ്യമന്ത്രി പിണറായിക്ക് ഇന്ന് 78-ാം പിറന്നാൾ

ആഘോഷങ്ങളില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച എഴുപത്തിയെട്ടാം പിറന്നാൾ. ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക. ബുധനാഴ്ചരാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെപിറന്നാൾ. എന്നാൽ തൻ്റെ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here