കെ വി രാമകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐ എം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ വി രാമകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ചെറുപ്പകാലത്തുതന്നെ പുരോഗമനാശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം പാലക്കാട് ജില്ലയില്‍ സി.പി.ഐ. എം മുന്നേറ്റത്തില്‍ പ്രധാന പങ്കു വഹിച്ചു. കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച രാമകൃഷ്ണന്‍ സംഘടനയുടെ വളര്‍ച്ചയില്‍ ശ്രദ്ധേയഘടകമായി.

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലും മികച്ച പ്രവര്‍ത്തനമായിരുന്നു കെ.വി. രാമൃഷ്ണന്റേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News