ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നല്‍കിയ നേതാവ്: മുഖ്യമന്ത്രി

കോൺഗ്രസ് പാര്‍ട്ടിയെ  എല്ലാ രീതിയിലും ശക്തിപ്പെടുത്തുന്നതിന് അങ്ങേയറ്റം പ്രധാന്യം നൽകിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയ്യങ്കാളി ഹാളിൽ കെ പി സി സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ദിനങ്ങളാണിത്. വിദ്യാർത്ഥി രാഷ്‌ട്രീയം മുതൽ സജീവമായിരുന്നു ഉമ്മൻചാണ്ടി. അന്ന് തൊട്ടേ കോൺഗ്രസിന്‍റെ ഏറ്റവും വലിയ പ്രചാരകനും സംഘാടകനുമായിരുന്നു. 1970ൽ അദ്ദേഹം നിയമസഭാ പ്രവർത്തനം ആരംഭിച്ചു, അതിൽ ഒരുകൂട്ടം യുവാക്കൾ കടന്നുവന്നിരുന്നു. 53 വർഷങ്ങൾ അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്‌തു. അതൊരു റെക്കോർഡാണ്- മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഓണക്കിറ്റില്‍ തീരുമാനമായിട്ടില്ല, കെഎസ്ആർടിസിയ്ക്ക് സർക്കാർ നൽകാമെന്ന് പറഞ്ഞ സഹായം നൽകും; മന്ത്രി കെ എൻ ബാലഗോപാൽ

ഞങ്ങൾ ഒന്നിച്ചാണ് നിയമസഭാ പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിവിധ വകുപ്പുകൾ അദ്ദേഹം നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്‌തു. അതിലൂടെ ഭരണാധികാരി എന്ന നിലയിൽ ശോഭിച്ചു. ആ വിപുലമായ അനുഭവം രണ്ട് തവണ മുഖ്യമന്ത്രി ആയപ്പോൾ അദ്ദേഹത്തിന് ഗുണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിൽ അദ്ദേഹത്തിനുണ്ടായ സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയായിരുന്നു. യുഡിഎഫിന്‍റെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി. രോഗം അദ്ദേഹത്തെ വേട്ടയാടുമ്പോഴും അതിന് മുന്നിൽ ഒരുഘട്ടത്തിലും തളരാതെ തന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്ന് വാശിയോടെയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News