സാമൂഹിക നവീകരണത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും രംഗത്തെ തിളങ്ങുന്ന പ്രതീകമാണ് ദേവകി നിലയങ്ങോട്; മുഖ്യമന്ത്രി

എഴുത്തുകാരി ദേവകി നിലയങ്ങോടിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

അനുശോചന കുറിപ്പ്

നമ്പൂതിരി സമുദായത്തിലെ ജീര്‍ണമായ അനാചാരങ്ങള്‍ക്കെതിരായ നവോത്ഥാന സംരംഭങ്ങളിലൂടെ പൊതു സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന വ്യക്തിത്വമാണ് ദേവകി നിലയങ്ങോടിന്റേത്. ബ്രാഹ്‌മണ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് അക്ഷരാഭ്യാസം നിഷിദ്ധമായ ഘട്ടത്തില്‍ നിന്നാണ് എഴുത്തുകാരിയായി ദേവകി നിലയങ്ങോട് വളര്‍ന്നത്.

Also Readz: സാമൂഹിക പരിഷ്‌കര്‍ത്താവ് ദേവകി നിലയങ്ങോട് അന്തരിച്ചു

സാമൂഹിക നവീകരണത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും രംഗത്തെ തിളങ്ങുന്ന പ്രതീകമാണ് അവര്‍. ‘നഷ്ടബോധങ്ങളില്ലാതെ’ എന്ന കൃതി ആ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. ‘കാലപ്പകര്‍ച്ച’, ‘യാത്ര കാട്ടിലും നാട്ടിലും’ തുടങ്ങിയ കൃതികളും അവരിലെ മൗലികതയുള്ള എഴുത്തുകാരിയെ വെളിച്ചത്ത് കൊണ്ടു വന്നു. ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന ചരിത്രത്തില്‍ സ്ഥാനം പിടിച്ച നാടകത്തിന്റെ അവതരണത്തിന് ചുക്കാന്‍പിടിച്ചതടക്കമുള്ള ശ്രദ്ധേയസംഭവങ്ങള്‍കൊണ്ട് നിറഞ്ഞതാണ് അവരുടെ ജീവിതം. പൊതുജീവിത രംഗത്തിന് വലിയ നഷ്ടമാണ് മാറുന്ന തലമുറകള്‍ക്ക് പ്രചോദനകരമാം വിധം ജീവിച്ച ദേവകി നിലയങ്ങോടിന്റേതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News