‘മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി’; ആര്‍ സുബ്ബലക്ഷ്മിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ചലച്ചിത്രനടി ആര്‍ സുബ്ബലക്ഷ്മിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മുത്തശ്ശി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു ആര്‍.സുബ്ബലക്ഷ്മിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി ശ്രദ്ധേയയാകുന്നത്.

Also Read: ഭരണഘടനാ ഉത്തരവാദിത്തം നിര്‍വഹിക്കാത്ത ഗവര്‍ണര്‍ രാജിവയ്ക്കുക; പ്രതിഷേധ മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ

100ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു. നന്ദനം, കല്യാണ രാമന്‍, പാണ്ടിപ്പട, രാപ്പകല്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. വിജയ് നായകനായി വേഷമിട്ട ബീസ്റ്റിലും അഭിനയിച്ചിരുന്നു. നിരവധി പരസ്യങ്ങളിലും ടെലിഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. നടിയും നര്‍ത്തകിയുമായ താരകല്യാണ്‍ മകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News