‘ധീരതയുടെ പര്യായമായിരുന്നു ബാവ, സഭാ പ്രശ്നങ്ങളൊക്കെ തീർക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു’: അനുശോചിച്ച് മുഖ്യമന്ത്രി

pinarayi vijayan

യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുഃഖസാന്ദ്രമായ അന്തരീക്ഷമാണ് ആണെന്നും അത്യപൂർവ നിലയിലാണ് ബാവയുടെ സ്ഥാനം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാവയുടെ ജീവിതം സമൂഹത്തിന് എത്രമാത്രം പ്രയോജനം എന്ന് നമുക്കറിയാം, പുരോഹിതൻമാരുടെ പുരോഹിതനാണ് ബാവ.ധീരതയുടെ പര്യായമായിരുന്നു ബാവ.സഭാ കാര്യങ്ങളിൽ മനപ്രയാസമുണ്ടായിട്ടുണ്ട്.സഭാ പ്രശ്നങ്ങളൊക്കെയും തീർക്കണമെന്ന് ബാവക്ക് ആഗ്രഹമുണ്ടായിരുന്നു.അതിനുള്ള ഇടപെടലുകൾ അദ്ദേഹം നടത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

also read: ബസേലിയസ് തോമസ് പ്രഥമൻ കാതോലിക് ബാവയുടെ കബറടക്കം നാളെ

എല്ലാ ഘട്ടത്തിലും ബാവയുടെ സമീപനം ഒന്ന് തന്നെയായിരുന്നു.സർക്കാർ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.പറഞ്ഞ വാക്ക് പാലിക്കാത്ത ചിലരൊക്കെ നമുക്ക് ഇടയിൽ ഉണ്ട്.സഭാ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സർക്കാരിൻ്റെ ഉറപ്പാണ്.ബാവയുടെ വിയോഗ വേളയിലും ആ വാക്ക് പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News