നാനാമേഖലകളിലും സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തി; കെ എ ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ മാധ്യമപ്രവർത്തകനും ചിത്രകാരനുമായ കെ എ ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള മനോരമ പത്രത്തിലും ആഴ്ചപ്പതിപ്പിലും ദീർഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹം വായനക്കാരുടെ അഭിരുചിക്കനുസരിച്ച് വാർത്താ തെരഞ്ഞെടുപ്പിലും വിന്യാസത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു. ചിത്രകാരൻ എന്ന നിലയിൽ നിരവധി അംഗീകാരങ്ങളും നേടി.

ALSO READ: ആർ സി സിയിലെ സുഹൃത്തിന് രക്തം ആവശ്യമുണ്ടെന്ന് ദിലീഷ് പോത്തന്റെ പോസ്റ്റ്, സഖാക്കൾ അവിടെ എത്തിയെന്ന് ഡി വൈ എഫ് ഐയുടെ മറുപടി

നാനാമേഖലകളിലും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന ഫ്രാൻസിസിന്റെ വേർപാട് വ്യസനകരമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കലാഭവന്‍ ഹനീഫിന്റെ ഖബറടക്കം ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News