കെ ബി ശ്രീദേവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത എഴുത്തുകാരി കെ.ബി. ശ്രീദേവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ തിന്മകളെ തുറന്നുകാട്ടുന്ന രചനകളിലൂടെ ശ്ര​ദ്ധേയയായിരുന്നു ശ്രീദേവി എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന്തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് നാലിന് തൃപ്പൂണിത്തുറയിൽ നടക്കും.

Also Read: പ്രശസ്ത എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു

കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം എന്നിങ്ങനെ വിവിധ മേഖലകളിൽ നിരവധി സംഭാവനകൾ മലയാളസാഹിത്യത്തിനു നൽകിയ എഴുത്തുകാരിയായിരുന്നു കെ ബി ശ്രീദേവി.

Also Read: ‘മോദി കേരളത്തിൽ സ്ഥിരമായി താമസിച്ചാലും ബിജെപിക്ക് ഒരാളെ പോലും കിട്ടില്ല’: കെ മുരളീധരൻ

യജ്ഞം, അഗ്നിഹോത്രം, പറയിപെറ്റ പന്തിരുകുലം, മൂന്നാം തലമുറ, എന്നിവയാണ് പ്രധാന കൃതികൾ. നിർമല എന്ന കഥയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കുങ്കുമം അവാർഡ്, നാലപ്പാടൻ നാരായണ മേനോൻ അവാർഡ്, വി.ടി. അവാർഡ്, ജ്ഞാനപ്പാന അവാർഡ്, തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration