ഇന്ത്യയുമായി പൊതുവിലും കേരളവുമായി പ്രത്യേകിച്ചും ഗാഢമായ സ്നേഹ സൗഹൃദങ്ങള്‍ പുലര്‍ത്തിയിരുന്ന ഭരണാധികാരിയായിരുന്നു കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസബാഹ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
Also Read : കുവൈറ്റ് അമീര്‍ അന്തരിച്ചു
കുവൈറ്റിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി അദ്ദേഹം വിവിധ ഘട്ടങ്ങളില്‍ കൈക്കൊണ്ട നിലപാടുകളെ കൃതജ്ഞതയോടെ ഓര്‍ക്കുന്നു. സ്വന്തം നാട് എന്ന വികാരം കുവൈത്തിലെ മലയാളി സമൂഹത്തിന്റെ മനസ്സില്‍ ഉറപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
യുദ്ധാനന്തര ഘട്ടത്തില്‍ കുവൈറ്റിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ മലയാളികളുടെ കഴിവുകള്‍ വലിയ തോതില്‍ ഉപയോഗിക്കാന്‍ കുവൈത്ത് ഭരണസംവിധാനം ശ്രദ്ധിച്ചിരുന്നു. പിന്നീട് അദ്ദേഹം ഭരണാധികാരിയായപ്പോള്‍ അത് കൂടുതല്‍ ശക്തമായി. കുവൈത്ത് രാജകുടുംബത്തിന്റെയും കുവൈറ്റ് ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. മനസ്സുകൊണ്ട് അവര്‍ക്ക് ഒപ്പം നില്‍ക്കുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here