ഗഗന്‍യാന്‍ ആദ്യഘട്ട പരീക്ഷണം വിജയം: ഇത് ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പ്, ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിത്.

Also Read : ഗഗൻയാൻ പരീക്ഷണം വിജയം

ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ ശാസ്ത്രാവബോധത്തെ ശക്തിപ്പെടുത്താനും കൂടുതല്‍ സമഗ്രമായ വളര്‍ച്ച സാധ്യമാക്കാനും ഈ വിജയം ശക്തി പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മുന്നേറ്റത്തിന് ഈ പരീക്ഷണഫലം വലിയ ഊര്‍ജ്ജമാവും.

Also Read : ‘ഉന്നാല്‍ മുടിയാത് തമ്പി’; ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാദത്തിൽ നിജസ്ഥിതി വെളിപ്പെടുത്തി കെഎസ്ആര്‍ടിസി

ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇനിയും വലിയ നേട്ടങ്ങള്‍ ഐ. എസ്.ആര്‍.ഒ.യ്ക്ക് കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണ്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിത്. ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ ശാസ്ത്രാവബോധത്തെ ശക്തിപ്പെടുത്താനും കൂടുതൽ സമഗ്രമായ വളർച്ച സാധ്യമാക്കാനും ഈ വിജയം ശക്തി പകരും. ആ മുന്നേറ്റത്തിന് ഈ പരീക്ഷണഫലം വലിയ ഊർജ്ജമാവും. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ബഹിരാകാശ ഗവേഷണ രംഗത്ത് ഇനിയും വലിയ നേട്ടങ്ങൾ ഐ. എസ്.ആർ.ഒ.യ്ക്ക് കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News