എത്രയോ കാലത്തെ കേരളത്തിന്റെ സ്വപ്നമായിരുന്നു ഇത്; KAS വിജയികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരിശീലന പൂർത്തീകരണ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
. ഇന്ന് കേരളത്തിന്റെ സാഭിമാനമായ ദിനം ആണെന്നും 104 പേർ ചരിത്ര നിയോഗത്തിന്റെ വക്താക്കളായി മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു. എത്രയോ കാലത്തെ കേരളത്തിന്റെ സ്വപ്നമായിരുന്നു ഇതെന്നും അത് നാം പൂർത്തിയാക്കിയെന്നും സന്തോഷത്തോടെ മുഖ്യമന്ത്രി പറഞ്ഞു.

ഭരണസിരാ കേന്ദ്രത്തിലിരിക്കുമ്പോൾ നിങ്ങൾക്ക് മുന്നിലെത്തുന്നവരുടെ മുഖത്തെ പ്രസന്നതയാകും സിവിൽ സർവ്വീസിന് നൽകുന്ന സംഭാവന. നാടിന്റെ സിവിൽ സർവ്വീസിന് നിങ്ങൾ മുതൽക്കൂട്ടാകും. നിങ്ങൾ നാളെ മുതൽ പേരിനൊപ്പം KAS എന്ന് അറിയപ്പെടും – മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

also read; വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News