ടൈംസ് ഹയർ എഡ്യുക്കേഷൻ്റെ 2024-ലെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ എം ജി സർവകലാശാല മൂന്നാം സ്ഥാനത്ത്; അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടൈംസ് ഹയർ എഡ്യുക്കേഷൻ്റെ 2024-ലെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സർവ്വകലാശാലകളിൽ മൂന്നാം സ്ഥാനത്തെത്തിയതിനാണ് അഭിനന്ദനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിനു കീഴിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കൈവരിച്ച പുരോഗതിയുടെ നിദാനമാണ് ഈ നേട്ടം എന്നും മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

ബ്രിട്ടൻ ആസ്ഥാനമായ ലോകപ്രശസ്തമായ ടൈംസ് ഹയർ എഡ്യുക്കേഷൻ്റെ 2024-ലെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സർവ്വകലാശാലകളിൽ മൂന്നാം സ്ഥാനത്തെത്തിയ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് അഭിനന്ദനങ്ങൾ. അധ്യാപനം, ഗവേഷണം, ജ്ഞാന വിനിമയം തുടങ്ങിയ വിവിധ മേഖകളിൽ പുലർത്തുന്ന മികവുകൾ പരിഗണിച്ചാണ് റാങ്കിംഗ് നൽകുന്നത്. എൽ.ഡി.എഫ് സർക്കാരിനു കീഴിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കൈവരിച്ച പുരോഗതിയുടെ നിദാനമാണ് ഈ നേട്ടം. ഇതു മറ്റു സർവ്വകലാശാലകൾക്കും മാതൃകയും പ്രചോദനവുമാകണം. കൂടുതൽ മികവിലേയ്ക്കുയരാൻ ഈ അംഗീകാരം ഊർജ്ജം പകരട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News