പൗരത്വ ഭേദഗതി നിയമം; കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി

പല കാര്യങ്ങള്‍ പറഞ്ഞ് രാജ്യം മുഴുവന്‍ യാത്രകള്‍ നടത്തിയ രാഹുല്‍ ഗാന്ധി പൗരത്വ ഭേദഗതി നിയമത്തിനെതിരെ മിണ്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടില്ലെന്നും മുഖ്യമന്ത്രി. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

പൗരത്വം ഭേദഗതി നിയമം ചടങ്ങള്‍ വന്നപ്പോള്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗേയും സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലും ആലോചിക്കട്ടേ എന്നു പറഞ്ഞ് ചിരിയ്ക്കുന്നു. ഈ ചിരി തീ തിന്നുന്ന കോടിക്കണക്കിനാളുകളെ നോക്കിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read : അട്ടപ്പാടിയിലെ ഊരുകള്‍ക്ക് പുതുവെളിച്ചം സമ്മാനിച്ച് കെഎസ്ഇബി

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ല. രാഹുല്‍ ഗാന്ധിയും മിണ്ടിയില്ല. പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നപ്പോള്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ മൂലയ്ക്കിലിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ നിയമവിദഗ്ദര്‍, മത സാമുദായിക സംഘടനകളുടെ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജില്ലയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍, നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പതിനായിരങ്ങളാണ് മലപ്പുറത്തെ റാലിയിലേക്ക് ഒഴുകിയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News