ഇസ്രയേൽ ആക്രമണത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട പലസ്തീൻ യുവതിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ഇസ്രയേൽ ആക്രമണത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട പലസ്തീൻ യുവതിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള യൂണിവേഴ്സിറ്റിയിൽ എം എ ലിംഗ്വിസ്റ്റിക്സ് വിദ്യാർത്ഥിനിയെയാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചത്.

Also read:ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ തൂക്കി ലിയോ, റിപ്പോർട്ട് പുറത്ത്

ഇന്നലെ നടന്ന വിദേശ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കേണ്ടതായിരുന്നു പലസ്തീനിൽ നിന്ന് കേരളത്തിലെത്തി പഠനം നടത്തുന്ന എം എ ലിംഗ്വസ്റ്റിക്സ് വിദ്യാർത്ഥിനി ഫുറാത്ത് അൽമോസാൽമിയും ഭർത്താവും പി എച്ച് ഡി വിദ്യാർത്ഥിയുമായ സമർ അബുദോവ്ദയും. എന്നാൽ ഇന്നലെ 12 മണിക്ക് നടന്ന ഇസ്രയേലിന്റെ റോക്കറ്റ് ആക്രമണത്തിൽ ഇവരുടെ അടുത്ത ബന്ധുക്കൾ കൊല്ലപ്പെടുകയും വീട് തകരുകയും ചെയ്തു.

Also read:ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ തൂക്കി ലിയോ, റിപ്പോർട്ട് പുറത്ത്

വടക്കൻ ഗാസയിൽ നടന്ന ആക്രമണത്തിൽ ഇരുവരുടെയും മാതാപിതാക്കൾ അടക്കം തെക്കൻ ഗാസയിലേക്ക് പാലായനം ചെയ്തിരിക്കുകയാണ്. ഇന്നലെ നടന്ന ബോബാക്രമണത്തിൽ ഇവരുടെ അപ്പാർട്ട്മെന്റും തകർക്കപ്പെട്ടിരുന്നു. സർവസ്വവും നഷ്ടപ്പെട്ട് ഇരുവരുടെയും മാതാപിതാക്കൾ ഇപ്പോൾ അഭയാർത്ഥി ക്യാമ്പിലാണ് ഉളളത്.

Also read:‘ഇന്ദ്രൻസ് പഴയ ഇന്ദ്രൻസ് അല്ല’, കിടിലൻ ലുക്കിൽ നല്ല കിണ്ണം കാച്ചിയ ചിത്രങ്ങൾ: വൈറലായി ഫോട്ടോഷൂട്ട്

കേരളീയം പരിപാടിയുടെ ഭാഗമായി ഇന്നലെ കനകകുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച് പരിപാടിയിലേക്ക് ഇരുവർക്കും ക്ഷണം ഉണ്ടായിരുന്നു. അതിൽ പങ്കെടുക്കാനുളള തയ്യാറെടുപ്പിനിടെയാണ് ഗാസയിലെ ഇവരുടെ വീട് ബോംബാക്രമണത്തിൽ തകർന്ന് ബന്ധുക്കൾ കൊല്ലപ്പെട്ടു എന്ന വാർത്ത ഇരുവരേയും തേടിയെത്തിയത് .ഇതേ തുടർന്ന് ഇവർക്ക് പരിപാടിയിൽ പങ്കെടുക്കാനായില്ല. യൂണിവേഴ്സിറ്റി അധികാരികളിൽ നിന്ന് ഇക്കാര്യം മനസിലാക്കിയതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫുറേത്തിനെ ഫോണിൽ ബന്ധപ്പെട്ട് ആശ്വസിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News