രാജ്യത്ത് മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണകൂടം, ജനാധിപത്യ അവസ്ഥ അപകടപ്പെടുന്നു: മുഖ്യമന്ത്രി

ജനാധിപത്യ അവസ്ഥ അപകടപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണമാണ്.  കോൺഗ്രസിന്റെ പ്രകടന പത്രിക സംഘപരിവാർ രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണോ എന്ന് സംശയം ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.സംഘപരിവാരിവാറിന്റെ അതേ നിലപാടിൽ കോൺഗ്രസും നിൽക്കുന്നു. ചേർത്തലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപി ഇതര പാർട്ടികളുടെ നേതാക്കളെ തേടി നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെയാകെ എതിർക്കാൻ കോൺഗ്രസ് തയ്യാറുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.കോൺഗ്രസ് നേതാക്കൾക്ക് എതിരെ വരുമ്പോൾ മാത്രം എതിർക്കും,അല്ലാത്തപ്പോൾ ഏജൻസികൾക്ക് ഒപ്പം,അതിന്റെ നല്ല ഉദാഹരണമാണ് കെജ്‍രിവാളിന്റെ അറസ്റ്റ്.ആരോപണം മൂർച്ഛിപ്പിച്ചത് കോൺഗ്രസ് ആണ്.ഇപ്പോൾ അറസ്റ്റിന് എതിരെ വന്നു നല്ല കാര്യം.പക്ഷേ നേരത്തെ തെറ്റ് പറ്റി എന്ന് പറയാനുള്ള ആർജവം ഉണ്ടോ ?കിഫ്ബിയുടെ കാര്യം തന്നെ എടുക്കാംഎന്തിനാണ് ഈ എതിർപ്പ്.62000 കോടിയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കിയത്. ഇതെല്ലാം നാട്ടിൽ കാണുകയല്ലേ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ‘അന്ന് അഭിഷേകിനെയും ഐശ്വര്യയെയും വിക്രം സാറിനെയും മാത്രമേ എല്ലാവർക്കും അറിയൂ’, എന്നാൽ ഇന്ന് റേഞ്ച് മാറി; അയാൾ ഒരു റോൾ മോഡലാണ് ടീമേ

വയനാട്ടിൽ രാഹുൽഗാന്ധിയുടെ പ്രചാരണത്തിൽ കൊടിയില്ല എന്ന വിവാദം കോൺഗ്രസ് സംഘപരിവാറുമായി സമരസപ്പെടുന്നു എന്നത് ആണ് എന്നും അദ്ദേഹം പറഞ്ഞു.  സി എ എ വിഷയത്തിൽ മൗനം പ്രകടനപത്രികയിൽ കോൺഗ്രസ് കാണിക്കുന്നു. കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുന്നുവെന്നു മാനിഫെസ്റ്റോ പുറത്തുവന്നതോടെ ഉറപ്പായി.

ALSO READ: കേരളാ സ്റ്റോറി പ്രദർശനം; ദൂരദർശന്റെ തൃശൂർ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

എല്ലാ വിഭാഗം ആളുകളുടെയും അവകാശങ്ങൾ സംരക്ഷിക്കുമെന്നാണ് സിപിഐഎം മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രിക വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധി പലയാത്രകളും നടത്തി. എന്നാൽ പൗരത്വനിയമത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. സംഘപരിവാർ നയത്തോട് യോജിക്കുന്ന ഒരുപാട് നേതാക്കൾ കോൺഗ്രസിലുണ്ട്’എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News