ബ്രിട്ടീഷുകാരെ പിന്തുണച്ച ആർ എസ് എസിന്റെ കയ്യിലാണ് ഇപ്പോൾ രാജ്യഭരണം: മുഖ്യമന്ത്രി

cm

പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്ന പാർട്ടിയാണ് സി പി ഐ എം എന്ന് മുഖ്യമന്ത്രി. പാർട്ടിയെ തകർക്കാൻ പല കോണുകളിൽ നിന്നും ശ്രമം നടക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി ഐ എം കൊച്ചി ഏരിയാ കമ്മിറ്റിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പ്രസ്ഥാനത്തിന് എതിരായിരുന്നു ആർ എസ് എസ്. അവർ ബ്രീട്ടീഷ് സാമ്രാജ്യത്വത്തോടൊപ്പമായിരുന്നു, അന്ന് ബ്രിട്ടീഷുകാരെ പിന്തുണച്ച ആർ എസ് എസിന്റെ കയ്യിലാണ് ഇപ്പോൾ രാജ്യഭരണം, കോൺഗ്രസിലെ ഒരു വിഭാഗം സംഘപരിവാർ ആശയങ്ങളെ അനുകൂലിക്കുന്നവരായിരുന്നു, കമ്മ്യൂണിസ്റ്റുകാരെ വ്യാപകമായി വേട്ടയാടി എന്നും എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി കൂടുതൽ കരുത്താർജിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

also read: ഊര്‍ജ സംരക്ഷണത്തില്‍ കേരളത്തിന് ദേശീയ പുരസ്കാരം: ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

ഇന്നത്തെ ബി ജെ പിയുടെ ശക്തി കേന്ദ്രങ്ങൾ, മുൻപ് കോൺഗ്രസിൻ്റെ ശക്തികേന്ദ്രങ്ങളായിരുന്നു, കോൺഗ്രസിൻ്റെ മുൻനിര നേതാക്കൾ പോലും ബി ജെ പിയിലേക്ക് പോയി, മൻമോഹൻ സിംഗിൻ്റെ ഗവൺമെൻ്റും നരേന്ദ്ര മോദിയുടെ ഗവൺമെൻ്റും കേരളത്തിലെ യു ഡി എഫ് ഗവൺമെൻ്റും നടപ്പാക്കിയത് ഒരേ നയം എന്നും അദ്ദേഹം വ്യക്തമാക്കി.

2025 നവംബർ 1 ന് അതി ദരിദ്രരരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. സാമൂഹ്യ ക്ഷേമ പെൻഷൻ മുടക്കം കൂടാതെ 60 ലക്ഷം പേർക്ക് നൽകി വരുന്നു, എന്നാൽ കേന്ദ്രത്തിലുള്ള ബി ജെ പി സർക്കാർ പെൻഷൻ മുടക്കാൻ നോക്കി, പെൻഷൻ നൽകാൻ ഒരു കമ്പനി സർക്കാർ രൂപീകരിച്ചിരുന്നു, എന്നാൽ അതിനും കേന്ദ്ര സർക്കാർ എതിരു നിന്നുവെന്നും പാവപ്പെട്ടവരുടെ അന്നം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തോട് കാണിക്കുന്ന പ്രതികാര മനോഭാവം ചെറുതല്ല എന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമ വികസന പദ്ധതികൾ നടപ്പാക്കാനായി സർക്കാർ കിഫ്ബി രൂപീകരിച്ചു.90,000 കോടിയുടെ വികസന പദ്ധതികൾ കിഫ്ബി വഴി കേരളം ഏറ്റെടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്രത്തിനു സഹിക്കുന്നില്ല, നാഷണൽ ഹൈവേ നിർമ്മാണത്തിനായി സംസ്ഥാനം കേന്ദ്രത്തിനു പണം കൊടുക്കേണ്ടി വന്നു,
രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും ഈ അവസ്ഥ ഉണ്ടായിട്ടില്ല, കേരളം 5600 കോടി രൂപ കേന്ദ്രത്തിനു കൊടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തം ലോകം ശ്രദ്ധിച്ച ദുരന്തമായിരുന്നു. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കണം,ദുരന്തകാര്യങ്ങളിൽ ദുരനുഭവമാണ് കേരളത്തിനുള്ളത്. നാടിനെ തകർത്ത പ്രളയകാലത്തും ചില്ലിക്കാശ് സഹായം ലഭിച്ചില്ല, പണം നൽകാനിരുന്നവരെ മുടക്കി,ഒരു പ്രത്യേക മനോനില കേന്ദ്രത്തിന്, ഇപ്പോൾ വയനാടിൻ്റെ കാര്യത്തിലും ഇതേ അവസ്ഥ, പ്രധാനമന്ത്രി നേരിട്ട് സ്ഥലം സന്ദർശിച്ചതാണ്, മാസങ്ങൾ കഴിഞ്ഞു.സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല കേരളത്തെ കുറ്റപ്പെടുത്തി അമിത് ഷാ പാർലമെൻ്റിൽ സംസാരിക്കുകയും ചെയ്തു, പി ഡി എൻ എ നൽകിയില്ല എന്നത് വസ്തുതാ വിരുദ്ധമായ പ്രസ്താവന നടത്തി, ആഭ്യന്തര മന്ത്രിസ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്ത നുണയാണ് പറഞ്ഞത്, ദുരന്തത്തിൻ്റെ മുന്നിൽ നിലവിളിച്ചിരിക്കുകയല്ല സർക്കാർ ചെയ്യുക,അതിജീവിക്കുമെന്നും വെന്നും അദ്ദേഹം പറഞ്ഞു .കേന്ദ്ര സഹായം ലഭിക്കാതിരുന്നിട്ടും പ്രളയത്തെ കേരളം അതിജീവിച്ചു,കേരളീയരുടെ ഒരുമയാണ് അതിനു സഹായകമായത്. ആ ജനതയാണ് ഇപ്പോഴുമുള്ളത്, വയനാടിനു വേണ്ടിയും നാട് ഒരുമിക്കും എന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപിച്ച രീതിയിലുള്ള ടൗൺഷിപ്പ് അവിടെ ഉണ്ടാകും,എല്ലാവർക്കും ഉപജീവന മാർഗ്ഗം ഉറപ്പാക്കും, കേരളത്തോട് ഇത്രയും പക പോക്കൽ സമീപനം സ്വീകരിക്കാമോ,എന്തിന് കേരളത്തോട് ഇത്ര അവഗണന എന്നും അദ്ദേഹം ചോദിച്ചു.സംസ്ഥാനത്തിൻ്റെ അവകാശത്തിനു വേണ്ടി ഇനിയും കേന്ദ്രത്തോട് സംസാരിക്കും, മിണ്ടില്ല എന്ന സമീപനം സ്വീകരിക്കാനാവില്ല,മറ്റ് പല സംസ്ഥാനങ്ങൾക്കും കേന്ദ്രം സഹായം നൽകി.അതിലൊന്നും എതിർപ്പില്ല
പക്ഷേ കേരളത്തിനു മാത്രം എന്തിന് ഭ്രഷ്ട്?സംസ്ഥാന താൽപ്പര്യത്തോടൊപ്പം നിൽക്കാൻ ബി ജെ പി തയാറാവുന്നില്ല.കേന്ദ്രത്തിൻ്റെ ശരിയല്ലാത്ത സമീപനത്തിനെതിരെ നാടിൻ്റെ ശബ്ദമുയരണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News