പാർലമെന്റിൽ 18 യുഡിഎഫ് എംപിമാർ അതിനിര്‍ണായകമായ വിഷയങ്ങളിൽ നിശബ്ദത പാലിച്ചു: മുഖ്യമന്ത്രി

പാർലമെന്റിൽ 18 യുഡിഎഫ് എംപിമാർ അതിനിര്‍ണായകമായ വിഷയങ്ങളിൽ നിശബ്ദത പാലിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിൻറെ മതനിരപേക്ഷതയെ ബാധിക്കുന്ന വിഷയങ്ങളിലും ഭരണഘടന സംരക്ഷിക്കുന്ന പ്രശ്നത്തിലും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന ഒട്ടേറെ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടായി, ഇതിനെതിരെ വലിയ ശബ്ദമാണ് ഉയരേണ്ടിയിരുന്നത്.എന്നാൽ ഉയർന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതക്കെതിരെ ഉറച്ച നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളത്.അതാണ് ലോക്സഭയുടെ അനുഭവം. എന്നാൽ കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് ആ രീതിയിൽ ശബ്ദമുയർത്താൻ സാധിച്ചില്ല.18 യുഡിഎഫ് പേർ ആ രീതിയിൽ ശബ്ദിക്കാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവം വെച്ച് ശാന്തമായി ആലോചിക്കണം.

ALSO READ: ‘റഷ്യ ഉക്രൈനെ അക്രമിച്ചതിൽ പിണറായിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ലല്ലോ? മഹാഭാഗ്യം’; പരിഹസിച്ച് കെ ടി ജലീൽ എംഎൽഎ

ജനാധിപത്യ വിശ്വാസികൾ അതീവ ഗൗരവത്തോടെയാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കാണുന്നത്. 2019 ൽ ബിജെപി ഭരണം ഒഴിവാക്കണമെങ്കിൽ കോൺഗ്രസ് കൂടുതൽ ശക്തിയോടെ രാജ്യത്ത് നിലനിൽക്കണം എന്നാണ് ചിലർ കരുതിയത്.അത്തരം ചില ശുദ്ധമനസ്കർ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിൽ എത്തും എന്നു വരെ കരുതി എന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസിന് സീറ്റ് കുറഞ്ഞാൽ കേന്ദ്രത്തിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയില്ല എന്ന് കരുതി.അതിൻറെ ഫലമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി എൽഡിഎഫിന് ഉണ്ടായി.ആരും ആഗ്രഹിക്കാത്ത കാര്യങ്ങൾ ആണ് പാർലമെൻറിൽ കാണാൻ സാധിച്ചത്. കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന്റെ ശബ്ദം വേണ്ട രീതിയിൽ പാർലമെൻറിൽ ഉയർന്നില്ല.വല്ലാതെ ശുഷ്കമായിപ്പോയി.

ഇടതുപക്ഷത്തിന് ആദ്യം വല്ലാതെ കുറവായിരുന്നു.എൽഡിഎഫ് വിജയിച്ചിട്ട് കാര്യമില്ല എന്ന് കരുതിയവർ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.രാജ്യത്ത് വർഗീയശക്തികൾ അഴിഞ്ഞാടുമ്പോൾ അതിനെതിരെ ശബ്ദിക്കാൻ പോലും സാധിക്കാത്തവരെ തങ്ങളുടെ പ്രതിനിധികളാക്കണം എന്ന് ആരെങ്കിലും ആഗ്രഹിച്ചിരുന്നോ? കേരളം ആഗ്രഹിക്കുന്നതിനനുസരിച്ച് അവർക്ക് നിലപാടെടുക്കാൻ സാധിച്ചില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘എൻ്റെ മുന്നിലുള്ളത് പ്രജക’ളെന്ന് സുരേഷ് ഗോപി, രാജാവാണ് എന്നാണോ ഭാവം, ആ കാലമൊക്കെ പോയി സാറേ എന്ന് സൈബർ ലോകം

തെറ്റായ നിലപാട് കേന്ദ്രസർക്കാർ എടുത്തപ്പോൾ അരുത് എന്ന് പറയാൻ ഈ 18 എം പി മാരുടെ നാക്ക് അനങ്ങിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ കാലയളവ് കടുത്ത ദുരനുഭവമാണ് നമുക്ക് സമ്മാനിച്ചത്.രാജ്യത്ത് പട്ടിണി മാറ്റാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്ത് നേട്ടത്തെ കുറിച്ചാണ് പറയുന്നത്.

2025 നവംബർ ഒന്നാകുമ്പോൾ അതിദരിദ്രതയിൽ നിന്ന് സംസ്ഥാനം പൂർണമായി മുക്തമാകും.സംസ്ഥാനത്ത് നടപ്പാക്കുന്ന ബദൽ നയം കാരണമാണ് ഇത് നടപ്പാക്കാൻ സാധിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News