സഹായം നൽകേണ്ട കേന്ദ്രത്തിൽ നിന്ന് വേണ്ട രീതിയിൽ സഹകരണം ലഭിക്കുന്നില്ല; മുഖ്യമന്ത്രി

സഹായം നൽകേണ്ട കേന്ദ്രത്തിൽ നിന്ന് വേണ്ട രീതിയിൽ സഹകരണം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ഭരണ രംഗത്ത് ലഭിക്കേണ്ട പണം കേന്ദ്രം തരുന്നില്ലെന്നും ഇടതുപക്ഷത്തിനെതിരെ പകപോക്കൽ നയം സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പേരാമ്പ്രയിലെ നവകേരള സദസിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: കെഎസ്ആര്‍ടിസിക്ക് 90 കോടികൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഇഷ്ടക്കാർക്ക് കേന്ദ്രം പ്രാധാന്യം നൽകുന്നുവെന്നും ഇടതുപക്ഷത്തിനോട് പക പോകുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആർക്കും മനസിലാകാത്ത നിലപാടുകളാണ് കേന്ദ്രം എടുക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസിന് ജനം നല്ല ഒരുമയോടെ പിന്തുണ നൽകുന്നുവെന്ന കാര്യവും മുഖ്യമന്ത്രി എടുത്തുകാട്ടി. ജനം ഒഴുകി വന്നപ്പോൾ പേരാമ്പ്രയിലെ ഗ്രൗണ്ടും മതിയാകാതെ വന്നുവെന്നും ഇത് എല്ലാ മണ്ഡലങ്ങളിലും കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ ഇറങ്ങണ്ട എന്ന് പറഞ്ഞിട്ടും വരുന്നു, അത് വിവാദമാക്കേണ്ട, രാഷ്ടീയം കാണേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ മതിലിലും മറ്റും നിന്ന് കൈ വീശി. അവരുടെ സന്തോഷം പങ്കിടുന്നുവെന്നും ഇളം മനസ്സിൽ കള്ളമില്ല എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.മന്ത്രിസഭ ഒരുമിച്ച് വരുന്നത് കേരളത്തിൽ ആദ്യമാണെന്നും ഇത് നാടിൻ്റെ താൽപ്പര്യത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: മിന്നും താരം; ഇന്ത്യ എ വനിതാ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം മിന്നു മണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News