പ്രതിപക്ഷത്തിന്റെ ധർമമല്ല തീർത്തും നിഷേധാത്മക സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്; മുഖ്യമന്ത്രി

കേരളം മാറേണ്ടെന്ന നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷം തടയാൻ പല വഴികളിലൂടെയും നോക്കുകയാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ധർമമല്ല പ്രതിപക്ഷം സ്വീകരിക്കുന്നത് പകരം തീർത്തും നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

ഈ നിഷേധാത്മക സമീപനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിനെയും അതിന്റെ ഭാഗമാക്കുകയാണ്. ഇവിടെ ചില പ്രത്യേക രാഷ്ട്രീയ ധാരണകളുണ്ടല്ലോ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഖിലേന്ത്യാടിസ്ഥാനത്തിൽ എന്തൊക്കെ സംഭവിച്ചാലും ഇവിടെ ചില പ്രത്യേക നിലയാണ് സ്വീകരിക്കുന്നത്,കേന്ദ്ര ഭരണ കക്ഷി കേന്ദ്രത്തിൽ സമ്മർദ്ധം ചെലുത്തി കേരളത്തെ എങ്ങിനെയെല്ലാം ശ്വാസം മുട്ടിക്കാം എന്നാണ് നോക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:പൊതുവിദ്യാഭ്യാസ – ആരോഗ്യ രംഗത്ത് വമ്പന്‍ മുന്നേറ്റം സര്‍ക്കാര്‍ നടത്തിയെന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News