കേന്ദ്രത്തിന്‍റേത് കേരളത്തിലെ ജനങ്ങളോടുള്ള പക പോക്കലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാസർഗോഡ് നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രം സങ്കുചിത കക്ഷി രാഷ്ട്രീയം ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർ പ്രതിപക്ഷത്ത് ഇരിക്കേണ്ട വരുമെന്നും അതിന്റെ അർത്ഥം സർക്കാർ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആണെന്നല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:രാജ്യത്തെ വ്യക്തിഗത വായ്പകളിൽ വർധനവ്
കേന്ദ്രം സഹായം നല്കാത്തത്തിൽ പ്രതിപക്ഷം ബിജെപിക്കെതിരെ ഒരക്ഷരം മിണ്ടാത്തത് എന്താണ് എന്നും മുഖ്യമന്ത്രി ചോദിച്ചു. അർഹതപെട്ട സഹായം നിഷേധിക്കപെട്ടപ്പോഴും ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചപ്പോഴും പ്രതിപക്ഷം വല്ലതും മിണ്ടിയോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.
ബിജെപിയെ ചെറുതായി നോവിക്കുന്നത് പോലും കോൺഗ്രസിന് ഇഷ്ടമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം തരാനുള്ളത് ദയാവായ്പ് അല്ല. അർഹതപ്പെട്ടതാണ്. അത് പോലും തരുന്നില്ല. സംസ്ഥാനങ്ങളുടെ കാര്യത്തിൽ കേന്ദ്രം പ്രത്യേക സമീപനം സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
ALSO READ: വാര്‍ണറെ വീഴ്ത്തി ഷമി; ഓസിസിന് ആദ്യ വിക്കറ്റ് നഷ്ടം
കേരളത്തെ മുന്നോട്ട് വിടില്ലെന്ന വാശിയാണ് ,കേന്ദ്രത്തിന്‍റെ ഈ നയങ്ങൾക്ക് മുന്നിൽ മുട്ട് മടക്കാനാവില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here