കേരളത്തെ സമ്പൂര്‍ണ ഇ-ഗവേണന്‍സായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കേരളത്തെ സമ്പൂര്‍ണ ഇ-ഗവേണന്‍സായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നവകേരളത്തിന് സുശക്തമായ അടിത്തറ പാകുന്ന പദ്ധതിയാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനോപകാരപ്രദമായ സര്‍ക്കാരിന് ഒരു ചുവടുകൂടി മുന്നോട്ട് പോകാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കെ ഫോണ്‍ അടുത്ത മാസം മുതല്‍ യാഥാര്‍ത്ഥ്യമാകും. ഇതോടെ ഇന്റര്‍നെറ്റ് സാന്ദ്രതയോടെ ലഭ്യമാകും. പൊതുസ്ഥലങ്ങളില്‍ വൈ ഫൈ കെ ഫോണ്‍ പദ്ധതി നടപ്പാക്കി വരുന്നു. സമൂഹത്തിലെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ രാജ്യത്തിന്റെ പല ഭാഗത്തും സാധാരണ സംഭവമായി. കേരളത്തില്‍ ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാണ്-മുഖ്യമന്ത്രി പറഞ്ഞു .

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യകത്മാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News