ഉപതെരഞ്ഞെടുപ്പിന് ആവേശം പകരാന്‍ മുഖ്യമന്ത്രി; പ്രചാരണത്തിനായി നാളെ പാലക്കാടെത്തും

pinarayi vijayan

ഉപതെരഞ്ഞെടുപ്പിന് ആവേശം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പാലക്കാട് എത്തും. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ 6 പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

അവസാന ലാപ്പില്‍ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുമ്പോള്‍ ആവേശത്തിലാണ് പാലക്കാട്ടെ എല്‍ഡിഎഫ് ക്യാമ്പ്. രണ്ടു ദിവസങ്ങളിലായി പാലക്കാട് നിയോജക മണ്ഡലത്തിലെ ആറിടങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗങ്ങളില്‍ പങ്കെടുക്കുക.

Also Read : വീണ്ടുമൊരു തീര്‍ത്ഥാടന കാലം; മണ്ഡല- മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

മേപ്പറമ്പ്, മാത്തൂര്‍, കൊടുന്തിരപ്പുള്ളി, കണ്ണാടി, ഒലവക്കോട്, സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങള്‍. 16, 17 തിയ്യതികളിലായി നടക്കുന്ന പൊതുയോഗങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയന്‍നൊാപ്പം പങ്കെടുക്കും.

പരസ്യപ്രചാരണത്തിന് മുന്നു ദിവസം മാത്രം ബാക്കിനില്‍ക്കേ എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് റാലികളിലും പൊതുസമ്മേളനങ്ങളിലുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ പി സരിന്റെ പ്രചാരണം ആവേശകരമായ മുന്നേറ്റമാണ് മണ്ഡലത്തിലുണ്ടാക്കിയത്.

Also Read : വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന നിലപാട് ക്രൂരവും നിന്ദ്യവും: കെസി വേണുഗോപാല്‍ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News