കേരളീയം മലയാളികളുടെ അഭിമാനമായി മാറി: മുഖ്യമന്ത്രി

വൈവിധ്യമാര്‍ന്ന ഭക്ഷണ രുചികളും വേറിട്ട കലാപ്രകടനങ്ങളും ജനമനസുകളില്‍ ആഹ്ലാദം നിറച്ചപ്പോള്‍ കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി2ബി ചര്‍ച്ചകളും അക്കാദമിക് വിദഗ്ധര്‍ അടക്കമുള്ള ഒത്തു ചേര്‍ന്ന വിവിധ വിഷയങ്ങളിലെ ആശയ സംവാദങ്ങളും നവകേരളത്തിന്റെ പുതു ചുവടുവെയ്പ്പിന് കരുത്തു പകര്‍ന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Also Read :  ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ കോടതിയില്‍ ഹര്‍ജി വരുന്നത് വരെ കാത്തിരിക്കണോ? ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുനായി സുപ്രീംകോടതി

അലയടിച്ചെത്തിയ ജനസാഗരം ആരവത്തോടെ വേദികളില്‍ നിറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളീയം 67 ആണ്ടിന്റെ കേരള ചരിത്രത്തെ അടയാളപ്പെടുത്തി. എല്ലാ തലമുറയിലുമുള്ള മലയാളികള്‍ക്ക് ഒത്തുചേരാനും കാഴ്ചകള്‍ കാണാനും അറിവുനേടാനും കേരളീയം കാരണമായപ്പോള്‍ ആ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കടല്‍ കടന്നും സഞ്ചാരികളടക്കമെത്തിയതോടെ നാടിന്റെ പൈതൃകവും പെരുമയും കൂടുതല്‍ അര്‍ത്ഥവത്തായെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നാടിന്റെ ആഘോഷമായി മാറിയ മലയാളത്തിന്റെ മഹോത്സവം ‘കേരളീയം’ ആറാം ദിവസത്തേക്ക് കടക്കുകയാണ്. വൈവിധ്യമാര്‍ന്ന ഭക്ഷണ രുചികളും വേറിട്ട കലാപ്രകടനങ്ങളും ജനമനസുകളില്‍ ആഹ്ലാദം നിറച്ചപ്പോള്‍ കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറി. ബി2ബി ചര്‍ച്ചകളും അക്കാദമിക് വിദഗ്ധര്‍ അടക്കമുള്ള ഒത്തു ചേര്‍ന്ന വിവിധ വിഷയങ്ങളിലെ ആശയ സംവാദങ്ങളും നവകേരളത്തിന്റെ പുതു ചുവടുവെയ്പ്പിന് കരുത്തു പകര്‍ന്നു. അലയടിച്ചെത്തിയ ജനസാഗരം ആരവത്തോടെ വേദികളില്‍ നിറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളീയം 67 ആണ്ടിന്റെ കേരള ചരിത്രത്തെ അടയാളപ്പെടുത്തി. എല്ലാ തലമുറയിലുമുള്ള മലയാളികള്‍ക്ക് ഒത്തുചേരാനും കാഴ്ചകള്‍ കാണാനും അറിവുനേടാനും കേരളീയം കാരണമായപ്പോള്‍ ആ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കടല്‍ കടന്നും സഞ്ചാരികളടക്കമെത്തിയതോടെ നാടിന്റെ പൈതൃകവും പെരുമയും കൂടുതല്‍ അര്‍ത്ഥവത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News