‘സഖാക്കളുടെ ഉജ്ജ്വല സ്മരണ വരുംകാല പോരാട്ടങ്ങൾക്കുള്ള ഊർജ്ജമാവും’; കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

KOOTHUPARAMBA

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സഖാക്കളുടെ ഉജ്ജ്വല സ്മരണ നമ്മുടെ വരുംകാല പോരാട്ടങ്ങൾക്കുള്ള ഊർജ്ജമാവുമെന്നും കൂത്തുപറമ്പ് സമരേതിഹാസത്തിലെ ധീരരായ പോരാളികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനം. മുപ്പതു വർഷങ്ങൾക്കു മുൻപ് യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചു സഖാക്കൾ കൂത്തുപറമ്പിൽ രക്തസാക്ഷികളായത്. 1994 നവംബർ 25 ന് കൂത്തുപറമ്പിലെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുഷ്പൻ ജീവിതത്തോട് മല്ലിട്ടു ശയ്യാവലംബിയായി കിടന്നത് വർഷങ്ങളാണ്. ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ പുഷ്പൻ സഹനത്തിന്റെയും ഇച്ഛാശക്തിയുടെയും നേർപര്യായമായി. മൂന്നു പതിറ്റാണ്ടു കാലം നീണ്ട തന്റെ സഹനങ്ങൾക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പൻ നമ്മെ വിട്ടുപിരിഞ്ഞത് ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിലാണ്. കൂത്തുപറമ്പിലെ ആറു സഖാക്കളുടെ ഉജ്ജ്വല സ്മരണ നമ്മുടെ വരുംകാല പോരാട്ടങ്ങൾക്കുള്ള ഊർജ്ജമാവും. കൂത്തുപറമ്പ് സമരേതിഹാസത്തിലെ ധീരരായ പോരാളികൾക്ക് അഭിവാദ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News