മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലാണെന്ന് വിവരാവകാശരേഖ. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിലുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരുടെ യാത്രയും സ്വന്തം ജലവിലാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്ര വിവാദമാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയായാണ് വിവരാവകാശ രേഖ പുറത്തുവന്നത്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയ്ക്കായി ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കിയിട്ടില്ലെന്ന് വിവരാവകാശ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ വിദേശയാത്രയില്‍ അനുഗമിച്ചിട്ടില്ല. യാത്ര 12 ദിവസമായിരുന്നുവെന്നും രേഖ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ എം കെ ഹരിദാസിന് നല്‍കിയ മറുപടിയിലാണ് അണ്ടര്‍ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കുന്നത്.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരുടെ വിദേശയാത്രയും സ്വന്തം ചെലവില്‍ ആണെന്ന് മറ്റൊരു വിവരാവകാശ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകള്‍ വിവാദമാക്കാന്‍ പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചിരുന്നു. യാത്രകളെല്ലാം സ്വന്തം ചിലവില്‍ ആണെന്ന് വിവരം ഔദ്യോഗികമായി പുറത്തുവന്നതോടെ വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ വെട്ടിലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here