ഒ എൻ വി സാഹിത്യ പുരസ്കാരം പ്രതിഭ റായിക്ക് സമ്മാനിച്ച് മുഖ്യമന്ത്രി

ഈ വർഷത്തെ ഒ എൻ വി സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭ റായിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്കാരം. യുവസാഹിത്യ പുരസ്കാരം ദുര്‍ഗാ പ്രസാദിനും മുഖ്യമന്ത്രി സമ്മാനിച്ചു. സാഹിത്യരംഗത്ത് മൗലികമായ സംഭാവനകൾ നൽകിയ പ്രതിഭയ്ക്ക് എല്ലാവർഷവും ഒഎൻവി കൾച്ചറൽ അക്കാദമി നൽകുന്ന പുരസ്കാരമാണ് ഒഎൻവി സാഹിത്യ പുരസ്കാരം.

Also Read: വെന്തുരുകി ഉത്തരേന്ത്യ; രാജസ്ഥാനിൽ താപനില 50 ഡിഗ്രിയോടടുത്ത്

ഒറിയ എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭാ റായിക്ക് ഈ വർഷത്തെ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ശക്തയായ വക്താവാണ് പ്രതിഭാ റായിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മതവും രാഷ്ട്രീയവും ജനങ്ങളെ വിഭജിക്കുന്നുവെന്നും വിവിധ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ല ശക്തിയാണെന്നുമായിരുന്നു പ്രതിഭ റായുടെ പ്രതികരണം.

Also Read: ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ റാലിക്കായി ഒരുക്കിയ വേദി തകര്‍ന്നു; വീഡിയോ

മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്കാരം. യുവസാഹിത്യ പുരസ്കാരം ദുര്‍ഗാ പ്രസാദിനും മുഖ്യമന്ത്രി സമ്മാനിച്ചു. രാത്രിയില്‍ അച്ചാങ്കര എന്ന കാവ്യസമാഹാരത്തിനാണ് അവാര്‍ഡ്. പുരസ്കാര ശില്‍പം രൂപകല്‍പന ചെയ്ത ബാലന്‍ നമ്പ്യാരെയും ചടങ്ങില്‍ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News