ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള നാലംഗ സംഘത്തിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ദൗത്യത്തിന്റെ തലവന്‍ പാലക്കാട് നെന്മാറക്കാരനായ പ്രശാന്ത് നായര്‍ ആണെന്നത് കേരളീയര്‍ക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള നാലംഗ സംഘത്തിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍. ഈ ദൗത്യത്തിന്റെ തലവന്‍ പാലക്കാട് നെന്മാറക്കാരനായ പ്രശാന്ത് നായര്‍ ആണെന്നത് കേരളീയര്‍ക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്.
യാത്രികരെ ബഹിരാകാശത്തെത്തിച്ചു മൂന്നു ദിവസത്തിനു ശേഷം സുരക്ഷിതമായി തിരികെയെത്തിക്കുന്ന ദൗത്യം 2025 ലാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ വലിയ ചുവടുവെപ്പായി ഗഗന്‍യാന്‍ ദൗത്യം മാറും. ഈ ദൗത്യം ചരിത്രവിജയമാക്കാന്‍ പ്രയത്‌നിക്കുന്ന ഐഎസ്ആര്‍ഓയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ല എന്നിവരാണ് ടെസ്റ്റ് പൈലറ്റുമാര്‍. ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കി. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്‌കര വെല്ലുവിളികള്‍ നേരിടാന്‍ സമര്‍ഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. 2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെയും തെരഞ്ഞെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here