റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം കൈമാറി മുഖ്യമന്ത്രി

ആറ്റിങ്ങൽ നെടുങ്ങണ്ടം സ്വദേശിയായ റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിൽ നിന്നാണ് വാഹനം വാങ്ങിയതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മിപ്പിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ആറ്റിങ്ങൽ നെടുങ്ങണ്ടം സ്വദേശിയായ റഹീം ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് ഓഫീസിൽ വന്ന് കണ്ടിരുന്നു. വെല്ലുവിളികൾ നിറഞ്ഞ തന്റെ ജീവിതത്തിന് ആശ്രയമായി ഒരു ഭിന്നശേഷി സൗഹൃദ വാഹനമായിരുന്നു റഹീമിന്റെ ആവശ്യം. വേണ്ട നടപടികളെടുക്കാമെന്ന് അന്ന് ഉറപ്പുനൽകി. ഇന്ന് റഹീമിന് വാഹനം കൈമാറാൻ കഴിഞ്ഞു.

ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിൽ നിന്നാണ് വാഹനം വാങ്ങിയത്. വാഹനം കൈപ്പറ്റിയപ്പോഴുള്ള റഹീമിന്റെ ചിരി ഏറെ ഹൃദ്യമായിരുന്നു.

കേരളത്തിലെ മുഴുവൻ ഭിന്നശേഷിക്കാരും നിറചിരിയോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് സർക്കാർ. ക്രിയാത്മകമായ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിത്തീർക്കാൻ നാമൊന്നിച്ചു നിൽക്കേണ്ടതുണ്ട്. റഹീമിന്റേത് പോലെയുള്ള അനേകം പുഞ്ചിരികൾ നമുക്ക് ചുറ്റും വിരിയട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News