കൈത്താങ്ങായി സിപിഐഎം ; കൂട്ടിക്കലില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് മുഖ്യമന്ത്രി

കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പ്പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സിപിഐഎം നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 2021 ഒക്ടോബര്‍ പതിനാറിനാണ് നാടിനെ നടുക്കിയ സംഭവത്തില്‍ നിരവധി പേര്‍ക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം എല്ലാം നഷ്ടമായത്. ആ ജനതയെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് സിപിഐഎം. രണ്ടു വര്‍ഷത്തിന് ശേഷം സിപിഐഎമ്മിന്റെ കരസ്പര്‍ശം തകര്‍ന്ന ഒരു ഗ്രാമത്തെ തിരിച്ചുപിടിച്ചിരിക്കുകയാണ്.

ALSO READ:കൈത്താങ്ങായി സിപിഐഎം!; കൂട്ടിക്കലില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് മുഖ്യമന്ത്രി

25 വീടുകളില്‍ 24 എണ്ണത്തിന്റെ ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തിയത്. വീടു നിര്‍മ്മിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കായി 2 ഏക്കര്‍ പത്തു സെന്റ് സ്ഥലം വാങ്ങിയാണ് പാര്‍ട്ടി നേതൃത്വം വീട് നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. സന്നദ്ധത സേവനത്തിന്റെ ഉദാത്ത മാതൃകയാണ് സിപിഐഎം ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്തിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രി വി.എന്‍ വാസവന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News