കുട്ടികള്‍ വെറും പുസ്തകപ്പുഴുക്കളായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തില്‍ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവേശനോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം മലയിന്‍കീഴ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ തുറക്കുന്ന ദിവസം വലിയ സന്തോഷത്തിലാണ് രക്ഷിതാക്കളും കുട്ടികളും സ്‌കൂളുകളിലേക്ക് എത്തുക എന്നാല്‍ അവിടെയെത്തി ആ സാഹചര്യത്തോട് പൊരുത്തപ്പെടുക എന്നുള്ളത് വളരെ പ്രയാസമുള്ളതായിരുന്നു കുട്ടികള്‍ക്ക്, ആ അവസ്ഥ ഇന്ന് മാറി, ഇന്ന് വളരെ ആഹ്ലാദത്തിലാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നത്. കേരളത്തില്‍ എല്ലാ വിദ്യാലയങ്ങളിലും ഈ സന്തോഷം കാണാന്‍ കഴിയും. കുഞ്ഞുമനസ്സുകളില്‍ അടക്കം, പൊതുവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റം, സന്തോഷം, ഉണര്‍വ് എന്നിവ കാണാന്‍ കഴിയും
സ്‌കൂളുകളുടെ പഴയസ്ഥിതി ഇന്ന് ആകെ മാറി ആയിരക്കണക്കിന് കോടിരൂപയാണ് സ്‌കൂളുകളുടെ മികവനായി വിനിയോഗിച്ചത്. പൊതുവിദ്യാലയങ്ങളില്‍ നിന്ന് അഞ്ച് ലക്ഷത്തോളം കുട്ടികളാണ് നേരത്തെ കൊഴിഞ്ഞു പോയിരുന്നത്. ആ കാലം മാറി, പൊതുവിദ്യാലയങ്ങളില്‍ വലിയ മാറ്റമുണ്ടായി തുടര്‍ന്ന് രക്ഷിതാക്കള്‍ പൊതു വിദ്യാലയങ്ങളെ വിശ്വസിച്ചു തുടങ്ങി. 10 ലക്ഷത്തോളം കുട്ടികള്‍ തുടര്‍ന്ന് പൊതുവിദ്യാലയങ്ങളില്‍ വന്നുചേര്‍ന്നു-മുഖ്യമന്ത്രി പറഞ്ഞു.
Also Read: ‘കേറി വാ മക്കളേ’, സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഇന്ന്
https://www.kairalinewsonline.com/kerala-school-opening-day
മയക്കുമരുന്നിന് അടിമപ്പെട്ടുപോയാല്‍ പ്രത്യേകതരത്തിലുള്ള മനുഷ്യരായി മാറുമെന്ന് മുഖ്യമന്ത്രി കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹത്തില്‍ നല്ലതും നല്ലതല്ലാത്തതും ഉണ്ടാകും അതില്‍ നല്ലതിനെ നിങ്ങള്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി കുട്ടികള്‍ക്ക് ഉപദേശം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here