സാക്ഷര കേരളം വിജ്ഞാന കേരളമാകുന്നതിന്റെ തെളിവാണ് ലിറ്ററേച്ചർ ഫെസ്റ്റിലെ ജനസഞ്ചയം; മുഖ്യമന്ത്രി പിണറായി വിജയൻ

സാക്ഷര കേരളം വിജ്ഞാന കേരളമാകുന്നതിന്റെ തെളിവാണ് ലിറ്ററേച്ചർ ഫെസ്റ്റിലെ ജനസഞ്ചയമെന്ന് മുഖ്യമന്ത്രി.കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയുടെ മറ്റ് മേഖലകളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നത് ഇത്തരം വികസനോന്മുഖമായ കാര്യങ്ങളാണെന്നും ഇത്തരം സംവാദങ്ങളും ആശയങ്ങളുമാണ് നമ്മളെ പുരോഗമനപരമായി മുന്നോട്ട് നയിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: റിലീസിന് മുൻപേ പ്രീ സെയിലിൽ നേരിനെയും കടത്തിവെട്ടി ഓസ്‌ലർ

പരിപാടി സംഘടിപ്പിച്ച ഡിസി ബുക്സിനും രവി ഡിസിക്കും അഭിനന്ദനവും അറിയിച്ചു. പ്രളയകാലത്തെ അവരുടെ പ്രവർത്തനങ്ങൾ പ്രത്യേകം ഓർക്കുന്നു എന്നും കേരളത്തെ പുരോഗമനാത്മക സമൂഹമായി മാറ്റാൻ ഏറെ സഹായിച്ചു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നമ്മെ മുന്നോട്ട് നയിക്കുന്ന പോസിറ്റിവിറ്റിയുടെ ഊർജ്ജമാണ് ലിറ്ററേച്ചർ ഫെസ്റ്റ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വർഗീയതയെ വകഞ്ഞ് മാറ്റി മതനിരപേക്ഷയെ സംരക്ഷിക്കാൻ ലിറ്ററേച്ചർ ഫെസ്റ്റ് പോലുള്ള പരിപാടികൾ സഹായിക്കുന്നുവെന്നും കുഞ്ഞുങ്ങളുടെ മനസിലേക്ക് വിഷലിപ്തമായ കള്ളനാണയങ്ങൾ ഇട്ട് കൊടുക്കുന്ന കാലത്ത് അറിവിന്റെ നല്ല നാണയങ്ങൾ ഇട്ട് കൊടുക്കുന്ന ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റ് പ്രശംസാത്മകമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.റൈറ്റേഴ്സ് റസിഡൻസി പ്രോഗ്രാം കൂടി നടത്തുന്നു എന്നറിഞ്ഞതിൽ സന്തോഷം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: വാതിൽ ബലമായി തുറന്ന് എടുത്ത് ചാടി യാത്രക്കാരൻ; ആറ് മണിക്കൂറോളം വിമാനം വൈകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News