മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല; വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം; മുഖ്യമന്ത്രി

മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. മലയാളിയുടെത് ഗ്ലോബൽ ഫൂട്ട് പ്രിന്റാണ് എന്നും ഇതിനെ നാടിന്റെ നന്മയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്നാണ് സർക്കാർ പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലേവ് 2024 ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിശ്വകേരള കൂട്ടായ്മ്മയുടെ കരുതൽ പലപ്പോഴും അനുഭവിച്ചവരാണ് നമ്മൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുക സർക്കാരിന്റെ ലക്ഷ്യമെന്നും
കേരളത്തിന്റെ ഭാവി പദ്ധതികളിൽ പ്രവാസികളുടെ അഭിപ്രായം രേഖപ്പെടുത്താൻ ലോകകേരള സഭ വേദിയൊരുക്കി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ പ്രവാസി വനിതാ സെൽ, പ്രവാസി ക്ഷേമ വികസന സഹകരണ സംഘം എന്നിവ യാഥാർഥ്യമാക്കാനായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

also read: കെ സ്‌മാര്‍ട്ട് വ്യാജ വാര്‍ത്ത: ഒടുവില്‍ മാപ്പ് പറഞ്ഞ് മനോരമ ന്യൂസ്

കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം നാടിനാകെ ബോധ്യപ്പെട്ടുവെന്നും
ഏത് വെല്ലുവിളിയെയും അതിജീവിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനുള്ള നിശ്ചയദാർഢ്യം നമുക്ക് വേണമെന്നും നാടിന്റെ ഒരുമയും ഐക്യവുമാണ് നമ്മുടെ കരുത്ത് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി സംഘടനകൾ രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിനായി പ്രവർത്തിക്കുന്നത് മാതൃകാപരവും സന്തോഷകരവും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read: മഹാരാജാസില്‍ നടന്നത് അതിക്രൂരമായ ആക്രമണം: പി എം ആര്‍ഷോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News