നെടുമ്പാശേരിയിൽ പുതിയ എയ്റോ ലോഞ്ച്; മറ്റ് സ്ഥാപനങ്ങൾക്കാകെ സിയാലിനെ മാതൃകയാക്കാം: മുഖ്യമന്ത്രി

pinarayi vijayan

മറ്റ് സ്ഥാപനങ്ങൾക്കാകെ സിയാലിനെ മാതൃകയാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഒരു വർഷം ഒരു കോടി യാത്രക്കാർ സിയാലിനെ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3 വർഷത്തിനിടയിൽ സിയാലിൽ ഉദ്ഘാടനം ചെയ്യുന്ന അഞ്ചാമത്തെ പദ്ധതിയാണ് എയ്റോ ലോഞ്ച് എന്നും അദ്ദേഹം പറഞ്ഞു. 10 മാസത്തിനുള്ളിൽ 4 പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിൽ പുതിയ എയ്റോ ലോഞ്ചിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി ഒട്ടേറെ പദ്ധതികൾക്കാണ് തുടക്കമായത്.വിമാനത്താവളത്തിൻ്റെ മാർക്കറ്റിംഗ് ശക്തമാക്കാനും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.സാമൂഹ്യക്ഷേമം ഉറപ്പാക്കാനും സിയാൽ ശ്രമിച്ചിട്ടുണ്ട്.വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സിയാൽ 2 കോടി രൂപ നൽകി.വിമാനത്താവള സ്വകാര്യ വൽക്കരണം വലിയ തോതിലാണ് രാജ്യത്ത് നടക്കുന്നത്.
എന്നാൽ സംസ്ഥാനത്ത് സർക്കാർ നടപ്പാക്കിയ മോഡൽ അനുകരണീയമാണ്.പൊതുമേഖലാ സ്ഥാപനങ്ങൾ വിൽപ്പനയ്ക്ക് വെക്കുമ്പോൾ അതേറ്റെടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.സർക്കാരിൻ്റെ വികസനത്തിന് സഹായകമാവുന്ന തരത്തിൽ സിയാലിൻ്റെ പ്രൊഫഷണൽ മികവ് പ്രയോജനപ്പെടുത്തി വരികയാണ് എന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

ALSO READ:മുഖ്യമന്ത്രിയുടെ മാർഗനിർദേശം കൊണ്ടാണ് എയർപോർട്ടിൽ വികസനം സാധ്യമായത്: എം എ യൂസഫലി

അടുത്ത 3 വർഷത്തിനുള്ളിൽ കൊച്ചി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം ഒന്നേകാൽ കോടി കവിയുമെന്ന് കണക്കാക്കുന്നു.കൂടുതൽ വിമാനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തേണ്ടതുണ്ട്. വയനാട്ടിലെ ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്,സിയാൽ ജീവനക്കാർ സ്വരൂപിച്ച 1 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News