സംസ്ഥാനത്ത് രണ്ട് ഐ ടി പാർക്ക് കൂടി ആരംഭിക്കും; ടെക്നോപാർക്ക് ഫേസ് 3 യുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ടെക്നോപാർക്ക് ഫേസ് 3 പുതിയ കെട്ടിടമായ നയാഗ്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്ത് രണ്ട് ഐ ടി പാർക്ക് കൂടി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി വരാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചവരുണ്ടെന്നും അതിനെയെല്ലാം അതിജീവിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഐ ടി പാർക്കിൽ ടോറസ് ഡൗൺ ടൗൺ പോലെ ഒരു കമ്പനി അഭിമാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ സമൂഹത്തിനാകെ ലഭിക്കണമെന്നും അത് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഈ വർഷത്തെ ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം നടൻ മധുവിന്

അതേസമയം കേരളത്തിലെ ഐ.ടി വ്യവസായ മേഖലയിൽ വൻകുതിപ്പ് സൃഷ്ടിക്കുന്ന മറ്റൊരു ഭീമൻ ഓഫീസ് സമുച്ചയം കൂടി തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന വിവരം മന്ത്രി പി രാജീവ് ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചു. 15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള നയാഗ്ര പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ ലോകോത്തര ഐ.ടി കമ്പനികൾക്കുള്ള പുതിയ കവാടം കൂടിയാണ് കേരളം തുറന്നിടുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. 50 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില്‍ ഒരുങ്ങുന്ന ടോറസ് ഡൗൺടൗണ്‍ ട്രിവാന്‍‍ഡ്രത്തില്‍ സെൻട്രം ഷോപ്പിംഗ് മാള്‍, നോൺ-സെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസ്സിനസ്സ് ഹോട്ടല്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്.പദ്ധതി പൂർണമായും യാഥാർത്ഥ്യമാക്കുന്നതോടെ വികസന വഴിയിലെ പുതിയ മാതൃകയായി മാറും ടെക്നോപാർക്ക് ഫേസ് 3 എന്നും മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ALSO READ: വയനാട്ടിൽ ആദിവാസി മധ്യവയസ്കന് നേരെ കാട്ടുപോത്ത് ആക്രമണം

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിലെ ഐ.ടി വ്യവസായ മേഖലയിൽ വൻകുതിപ്പ് സൃഷ്ടിക്കുന്ന മറ്റൊരു ഭീമൻ ഓഫീസ് സമുച്ചയം കൂടി ഇന്ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്നു. ടെക്‌നോപാർക്കിൽ ടോറസ് ഡൗൺടൗണിൻ്റെ ഭാഗമായുള്ള ആധുനിക സമുച്ചയമായ ‘നയാഗ്ര’ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. 15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള നയാഗ്ര പ്രവര്ത്തനം ആരംഭിക്കുന്നതിലൂടെ ലോകോത്തര ഐ.ടി കമ്പനികൾക്കുള്ള പുതിയ കവാടം കൂടിയാണ് കേരളം തുറന്നിടുന്നത്.
50 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തില് ഒരുങ്ങുന്ന ടോറസ് ഡൗൺടൗണ് ട്രിവാന്‍‍ഡ്രത്തില് സെൻട്രം ഷോപ്പിംഗ് മാള്, നോൺ-സെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസ്സിനസ്സ് ഹോട്ടല് എന്നിവ ഉള്ക്കൊള്ളുന്നതാണ്. പദ്ധതി പൂർണമായും യാഥാർത്ഥ്യമാക്കുന്നതോടെ വികസന വഴിയിലെ പുതിയ മാതൃകയായി മാറും ടെക്നോപാർക്ക് ഫേസ് 3.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News