ലോകമാകെ ഇനി ഇടുക്കിയുടെ സുഗന്ധം; കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് യാഥാര്‍ഥ്യമായി: മുഖ്യമന്ത്രി

ഇടുക്കിയില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 ഒക്ടോബറിലാരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ 2023 ആഗസ്‌തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

Also Read : സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുന്നു, നാടിന്‍റെ ഐക്യം ശ്രദ്ധനേടുന്നു: മുഖ്യമന്ത്രി

ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവയസായത്തിനും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സ്‌പൈസസ് പാര്‍ക്ക് സഹായകരമാവും. ഇടുക്കിയിലെ മുട്ടത്തെ തുടങ്ങനാട്ടില്‍ 15.29 ഏക്കര്‍ സ്ഥലത്ത് ആരംഭിച്ച സ്പൈസസ് പാര്‍ക്ക് ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇടുക്കിയില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് നാടിനു സമര്‍പ്പിച്ചു. ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവയസായത്തിനും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സ്‌പൈസസ് പാര്‍ക്ക് സഹായകരമാവും. ഇടുക്കിയിലെ മുട്ടത്തെ തുടങ്ങനാട്ടില്‍ 15.29 ഏക്കര്‍ സ്ഥലത്ത് ആരംഭിച്ച സ്പൈസസ് പാര്‍ക്ക് ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തീകരിച്ചത്.

2021 ഒക്ടോബറിലാരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ 2023 ആഗസ്‌തോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. സ്പൈസസ് പാര്‍ക്കില്‍ ഒന്നാംഘട്ടത്തില്‍ നിര്‍മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം തന്നെ സംരംഭകര്‍ക്ക് അനുവദിച്ചുനല്‍കിയിരിക്കുകയാണ്.

Also Read : വി‍ഴിഞ്ഞം തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം: ഇ പി ജയരാജൻ

സുഗന്ധവ്യഞ്ജന തൈലങ്ങള്‍, കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. സംരംഭകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ്, മാലിന്യ നിര്‍മാര്‍ജന പ്ലാന്റ്, മഴവെള്ള സംഭരണികള്‍ തുടങ്ങിയവ പാര്‍ക്കില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

സ്പൈസസ് പാര്‍ക്കിന്റെ രണ്ടാം ഘട്ടമായി അവശേഷിക്കുന്ന ഭൂമിയിലെ വികസന പ്രവര്‍ത്തനങ്ങളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറയായ ഇടുക്കിയില്‍ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉല്‍പാദനവും വിപണനവുമാണ് സ്‌പൈസസ് പാര്‍ക്ക് ലക്ഷ്യമിടുന്നത്. ജില്ലയുടെ പൊതുവായ വികസനക്കുതിപ്പിന് ഇത് കരുത്തുപകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News